+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാർ ജോസഫ് സ്രാമ്പിക്കൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ പ്രബന്ധം അവതരിപ്പിച്ചു

ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രബന്ധം അവതരിപ്പിച്ചു. സർവകലാശാലയിലെ ന്യൂമാൻ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച സം
മാർ ജോസഫ് സ്രാമ്പിക്കൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ  പ്രബന്ധം അവതരിപ്പിച്ചു
ഓക്സ്ഫോർഡ്: ഓക്സ്ഫോർഡ് സർവകലാശാലയിൽ, ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ പ്രബന്ധം അവതരിപ്പിച്ചു.

സർവകലാശാലയിലെ ന്യൂമാൻ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ വ്യാഴാഴ്ച സംഘടിപ്പിച്ച സെമിനാറുകളുടെ പരമ്പരയിൽ 'സീറോ മലബാർ സഭയും അതിന്‍റെ പൗരസ്ത്യ സുറിയാനി പാരമ്പര്യവും ' എന്ന വിഷയത്തെ അധികരിച്ചാണ് വിഷയാവതരണം നടത്തിയത്.

ഓസ്‌ഫോർഡ് സർവകലാശാലയിലെ കാത്തലിക് ചാപ്ലൈൻസ്മാരായ ഫാ. മാത്യു പവർ എസ് ജെ, . ഫാ. യാൻ തോമിലിസൺ എസ് ജെ, പ്രശസ്ത ബൈബിൾ പണ്ഡിതൻ ഫാ. നിക്കൊളാസ് കിംഗ് എസ് ജെ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഓസ്‌ഫോർഡ് സർവകലാശാലയിലെ നിരവധി വിദ്യാർഥികളും ഗവേഷകരും ചടങ്ങിൽ പങ്കെടുത്തു.

സീറോ മലബാർ സഭയുടെ അപ്പോസ്തോലിക പാരമ്പര്യം, പൗരസ്ത്യ സുറിയാനി ആരാധന ക്രമ സവിശേഷതകൾ, മാർ അദ്ദായി മാറി അനാഫറായുടെ പ്രത്യേകതകൾ എന്നിവ അടിവരയിട്ട പ്രബന്ധ അവതരണത്തിനു ശേഷം അരമണിക്കൂർ ചോദ്യോത്തരവേളയും ഉണ്ടായിരുന്നു.

ഓക്സ്ഫോർഡ് സർവകലാശാലയിലെ പൂർവവിദ്യാർഥി കൂടിയാണ് മാർ ജോസഫ് സ്രാമ്പിക്കൽ. പൗരസ്ത്യ ദൈവശാസ്ത്രത്തിൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടിയത് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നായിരുന്നു. ഓക്സ്ഫോർഡിലെ ബിരുദം കൂടാതെ, മറ്റു മൂന്നു യുണിവേഴ്സിറ്റികളിൽനിന്നായി മൂന്നു വിഷയങ്ങളിൽ കൂടി ബിരുദാനന്തരബിരുദങ്ങൾ മാർ സ്രാമ്പിക്കൽ നേടിയിട്ടുണ്ട്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ മെത്രാനായി തെരഞ്ഞെടുക്കപ്പെടുമ്പോൾ, റോമിലെ പ്രശസ്തമായ 'കോളേജിയോ ഉർബാനോ'യിൽ വൈസ് റെക്ടറായി സേവനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള അദ്ദേഹം, 'കരുണയുടെ വർഷത്തിൽ' ഫ്രാൻസിസ് മാർപാപ്പ പ്രത്യേകമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത ആയിരം കുമ്പസാരക്കാരിൽ (കരുണയുടെ മിഷനറിമാർ) ഒരാളായിരുന്നു മാർ ജോസഫ് സ്രാമ്പിക്കൽ.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്