+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രളയബാധിതർക്ക് കൈത്താങ്ങായി ജർമനിയിലെ അഗസ്റ്റിനിയൻ സന്യാസിനി സമൂഹം

കൊളോണ്‍: മഹാപ്രളയത്തിൽ നിന്നും മുക്തി നേടുന്ന കേരളത്തിന് കൈത്താങ്ങായി ജർമനിയിലെ അഗസ്റ്റീനിയൻ സന്യാസിനി സമൂഹം മാതൃകയായി. കത്തോലിക്കാ സഭയിലെ ജർമനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സന്യാസിനി സമൂഹം കോട്ടയ
പ്രളയബാധിതർക്ക് കൈത്താങ്ങായി ജർമനിയിലെ അഗസ്റ്റിനിയൻ സന്യാസിനി സമൂഹം
കൊളോണ്‍: മഹാപ്രളയത്തിൽ നിന്നും മുക്തി നേടുന്ന കേരളത്തിന് കൈത്താങ്ങായി ജർമനിയിലെ അഗസ്റ്റീനിയൻ സന്യാസിനി സമൂഹം മാതൃകയായി. കത്തോലിക്കാ സഭയിലെ ജർമനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള സന്യാസിനി സമൂഹം കോട്ടയം ജില്ലയിലെ വടവാതൂർ മഠത്തിന് സമീപമുള്ള ഒന്നരയേക്കർ വസ്തു സർക്കാരിന് സംഭാവന ചെയ്തു. സഭയുടെ ഉടമസ്ഥതയിലുള്ള വസ്തുവിന്‍റെ രേഖകളും മറ്റും കൈമാറ്റം ചെയ്യാൻ സന്യാസിനി സമൂഹത്തിന്‍റെ സുപ്പീരിയർ ജനറലും മലയാളിയുമായ സിസ്റ്റർ പ്രേമ പാക്കുമല അനുമതി നൽകിയിരുന്നു.

അഗസ്റ്റീനിയൻ സമൂഹത്തിന്‍റെ കേരളത്തിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ കുസുമം പതാരംചിറ, റീജണൽ സുപ്പീരിയർ സിസ്റ്റർ മോനിക്ക പെരുന്പള്ളിൽ, റീജണൽ ട്രഷറാർ സിസ്റ്റർ സെലിൻ കിഴക്കെവെളിയിൽ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലെത്തിയാണ് പ്രമാണങ്ങൾ കൈമാറിയത്.

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ സഭയുടെ മേലധികാരിയായ സിസ്റ്റർ പ്രേമ പാٕക്കുമലയുടെ നിർദ്ദേശപ്രകാരം സമൂഹത്തിന്‍റെ നേതൃത്വത്തിൽ ഏകോപിപ്പിച്ചു നടത്തിയിരുന്നു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ വീടുകളും വസ്തുവകകളും നഷ്ടപ്പെട്ടവർക്ക് സഹായം എത്തിച്ചതിനു പുറമെ
അഡുവശേരിയിലെ കോണ്‍വെന്‍റിന്‍റെ മേനേട്ടത്തിൽ കന്യാസ്ത്രീകൾ ക്യാന്പുകളും സ്ഥാപിച്ചു സഹായം എത്തിച്ചിരുന്നു.

1838 ൽ കൊളോണ്‍ ആസ്ഥാനമായി സ്ഥാപിച്ച സന്യാസിനി സമൂഹത്തിൽ നിരവധി മലയാളി കന്യസ്ത്രീകളും ആഗോളതലത്തിൽ ഒട്ടനവധി സ്ഥാപനങ്ങളുണ്ട്. ആശുപത്രികൾ, നഴ്സിംഗ് സ്കൂളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആതുരാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ഒട്ടനവധി മലയാളികളും ജോലി ചെയ്യുന്നുണ്ട്. കുമളിയിലെ അണക്കരയിലെ സ്കൂൾ കേരളത്തിൽ തന്നെ പേരുകേട്ടതാണ്.

140 വർഷം പഴക്കുള്ള ജർമനിയിലെ പ്രശസ്തമായ കൊളോണിലെ അഗസ്റ്റീനറിൻ ആശുപത്രിയിൽ 1960 മുതൽ നിരവധി മലയാളികൾ ജോലി ചെയ്തവരിൽ ഇപ്പോൾ മിക്കവരും പെൻഷൻ ജീവിതത്തിലാണെങ്കിലും പിന്നീടെത്തിയവർ ഇപ്പോഴും ജോലി ചെയ്തു വരുന്നു. 2014 ലാണ് സിസ്റ്റർ പ്രേമ പാക്കുമല സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ