+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രീക്ക് വൈദികർക്ക് സർക്കാർ ശന്പളമില്ല

ഏഥൻസ്: ഗ്രീസിലെ ബിഷപ്പുമാരും വൈദികരുമായ പതിനായിരത്തോളം പുരോഹതരെ സർക്കാർ ശന്പളപട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. ഇക്കാര്യത്തിൽ സർക്കാരും ഓർത്തഡോക്സ് സഭയും തമ്മിൽ ധാരണയിലെത്തിയതോടെ, സർക്കാരും സഭയും പൂർ
ഗ്രീക്ക് വൈദികർക്ക് സർക്കാർ ശന്പളമില്ല
ഏഥൻസ്: ഗ്രീസിലെ ബിഷപ്പുമാരും വൈദികരുമായ പതിനായിരത്തോളം പുരോഹതരെ സർക്കാർ ശന്പളപട്ടികയിൽ നിന്ന് ഒഴിവാക്കുന്നു. ഇക്കാര്യത്തിൽ സർക്കാരും ഓർത്തഡോക്സ് സഭയും തമ്മിൽ ധാരണയിലെത്തിയതോടെ, സർക്കാരും സഭയും പൂർണമായും രണ്ടു സ്ഥാപനങ്ങളാക്കി മാറ്റാനുള്ള നടപടിക്രമങ്ങൾ ഒരു പടികൂടി മുന്നോട്ട്.

നിലവിൽ ഓർത്തഡോക്സ് സഭയുടെ പുരോഹിതർ ഗ്രീസിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഗ്രേഡിലാണ്. ഇവരെ പേറോളിൽ നിന്ന് ഒഴിവാക്കിയെങ്കിലും തത്കാലം ഇവർക്കു നൽകുന്ന ശന്പളം സർക്കാർ സബ്സിഡിയായി സഭയ്ക്കു നൽകും.പ്രധാനമന്ത്രി അലക്സി സിപാരസും ആർച്ച്ബിഷപ് ഐറോണിമോസും തമ്മിൽ നടന്ന ചർച്ചകളെതുടർന്നാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

ഗ്രീസിലെ പൊതുജീവിതത്തിൽ നിർണായക സ്ഥാനമാണ് ഓർത്തഡോക്സ് സഭയ്ക്കുള്ളത്.
വൻ കടക്കെണിയിൽ നിന്നു കരകയറി വരുന്ന ഗ്രീസ്, അതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടിയാണ് സർക്കാരിനെയും സഭയെയും രണ്ടാക്കുന്നത്. 200 മില്യൺ യൂറോ ആയിരിക്കും പ്രതിവർഷം വൈദികർക്കുള്ള ശന്പള ഇനത്തിൽ സബ്സിഡിയായി സർക്കാർ സഭയ്ക്കു നൽകുക. സഭയിൽ വൈദികരുടെ എണ്ണം കൂടിയാലും കുറഞ്ഞാലും തുകയിൽ മാറ്റം വരില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ