+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആസിയ ബീബിക്ക് അഭയം നൽകണമെന്ന് ജർമൻ എംപി

ബർലിൻ: മതനിന്ദ കുറ്റത്തിന് വിധിക്കപ്പെട്ട വധശിക്ഷ ഒഴിവായെങ്കിലും പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധങ്ങൾക്ക് ഇരയാകുന്ന ആസിയ ബീബിക്ക് ജർമനി അഭയം നൽകണമെന്ന് സിഡിയു എംപി മൈക്കൽ ബ്രാൻഡ് ആവശ്യപ്പെട്ടു. അതേസമയം,
ആസിയ ബീബിക്ക് അഭയം നൽകണമെന്ന് ജർമൻ എംപി
ബർലിൻ: മതനിന്ദ കുറ്റത്തിന് വിധിക്കപ്പെട്ട വധശിക്ഷ ഒഴിവായെങ്കിലും പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധങ്ങൾക്ക് ഇരയാകുന്ന ആസിയ ബീബിക്ക് ജർമനി അഭയം നൽകണമെന്ന് സിഡിയു എംപി മൈക്കൽ ബ്രാൻഡ് ആവശ്യപ്പെട്ടു. അതേസമയം, ആസിയയും കുടുംബവും അഭയാർഥിത്വത്തിന് അപേക്ഷ നൽകിയിരിക്കുന്നത് ഇറ്റലിയിലാണ്.

ആസിയയ്ക്ക് സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാൻ സാധ്യമായ എല്ലാ പിന്തുണയും ചെയ്തു കൊടുക്കണമെന്നാണ് ബ്രാൻഡ് ആവശ്യപ്പെടുന്നത്. ക്രിസ്ത്യാനി എന്ന നിലയിൽ അവരെ ജർമനി സംരക്ഷിക്കണമെന്നും അദ്ദേഹം പറയുന്നു.

അന്പതുകാരിയായ ആസിയ ബീബി പത്തു വർഷമായി പാക്കിസ്ഥാനിലെ ജയിലിലാണ്. സുപ്രീം കോടതിയാണ് കഴിഞ്ഞ ദിവസം അവരെ മോചിപ്പിക്കാൻ ഉത്തരവിട്ടത്. എന്നാൽ, ഇസ് ലാമിക പ്രതിഷേധം കണക്കിലെടുത്ത് സർക്കാർ അവരെ മോചിപ്പിച്ചിട്ടില്ല. ആസിയയെ കൂടാതെ, അവരെ മോചിപ്പിക്കാൻ ഉത്തരവിട്ട മൂന്നു ജഡ്ജിമാരെയും കൊല്ലണമെന്നാണ് പ്രക്ഷോഭകർ ഇപ്പോൾ ആവശ്യപ്പെടുന്നത്.

അതേസമയം, മതനിന്ദാ നിയമത്തിൽ വെള്ളം ചേർക്കാൻ അനുവദിക്കില്ലെന്നും എന്തു വില കൊടുത്തും നിയമം സംരക്ഷിക്കുമെന്നുമുള്ള നിലപാടിലാണ് പാക്കിസ്ഥാൻ സർക്കാർ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ