+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്ററിൽ യുക്മ നാഷണൽ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങൾ ജനുവരി 19ന്

ലണ്ടൻ: മൂന്നാമത് യുക്മ ദേശീയ കുടുംബ സംഗമം 2019 ജനുവരി 19 ന് (ശനി) മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കും. പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ കമ്മിറ്റിയുടെ അവസാനത്തെ
മാഞ്ചസ്റ്ററിൽ യുക്മ നാഷണൽ ഫാമിലി ഫെസ്റ്റ് ആഘോഷങ്ങൾ ജനുവരി 19ന്
ലണ്ടൻ: മൂന്നാമത് യുക്മ ദേശീയ കുടുംബ സംഗമം 2019 ജനുവരി 19 ന് (ശനി) മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കും. പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് നേതൃത്വം നൽകുന്ന ദേശീയ കമ്മിറ്റിയുടെ അവസാനത്തെ പൊതുപരിപാടിയായ യുക്മ ഫാമിലി ഫെസ്റ്റ്, കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യുക്മ എന്ന ദേശീയ പ്രസ്ഥാനവുമായി സഹകരിച്ചു പ്രവർത്തിച്ച എല്ലാ യുക്മ കുടുംബാംഗങ്ങളും ഒത്തുചേരുന്ന ആകർഷകമായ മുഴുദിന പരിപാടിയായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്.

മികച്ച യുക്മ റീജണുകൾ, 120 അംഗ അസോസിയേഷനുകളിൽനിന്നുള്ള കേമന്മാരായ അസോസിയേഷനുകൾ, എ - ലെവൽ, ജി സി എസ് ഇ തുടങ്ങിയ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മിടുക്കരായ മലയാളി വിദ്യാർഥികൾ, യു കെ പൊതു സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തികൾ തുടങ്ങി നിരവധി പ്രതിഭകളെ ആദരിക്കാനുള്ള വേദികൂടിയാകും യുക്മ ഫെസ്റ്റ് 2019. യുക്മ കലാമേളകളിലെ വിജയികളുടെ കലാപ്രകടനങ്ങൾ, മാജിക് ഷോ തുടങ്ങിയ കലാപരിപാടികൾ യുക്മ ഫെസ്റ്റിന് മാറ്റുകൂട്ടും. യുക്മയുടെ മെഗാ സമ്മാന പദ്ധതിയായ യു-ഗ്രാൻഡ് ലോട്ടറിയുടെ നറുക്കെടുപ്പും ചടങ്ങിൽ നടക്കും.

വിഥിൻഷോ ഫോറം സെന്‍റററിൽ രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ യുക്മ ദേശീയ - റീജണൽ ഭാരവാഹികളും മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുക്കും.

നവംബർ 10 ന് (ശനി) പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പിന്‍റെ അധ്യക്ഷതയിൽ വിഥിൻഷോ വുഡ് ഹൗസ് പാർക്ക് ലൈഫ് സ്റ്റൈൽ സെന്‍ററിൽ ചേരുന്ന യോഗത്തിൽ യുക്മ നാഷണൽ, റീജണൽ ഭാരവാഹികളും നോർത്ത് വെസ്റ്റ് റീജണിൽ നിന്നുള്ള അസോസിയേഷൻ ഭാരവാഹികളും പങ്കെടുക്കും.

വിവരങ്ങൾക്ക് : അലക്സ് വർഗീസ് 07985641921.

റിപ്പോർട്ട്: സജീഷ് ടോം