+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലീഡ്സിൽ സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിനു നേരെ ആക്രമണം

ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സിലെ സെന്‍റ് വിൽഫ്രഡ് ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പള്ളിയുടെ ഇരുമ്പു ഗേറ്റും ആനവാതിലും തകർത്ത അക്രമികൾ അകത്തു കടന്ന് ഗ്ലാസ് ഡോറും അട
ലീഡ്സിൽ സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിനു നേരെ ആക്രമണം
ലീഡ്സ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ലീഡ്സിലെ സെന്‍റ് വിൽഫ്രഡ് ദേവാലയത്തിനു നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പള്ളിയുടെ ഇരുമ്പു ഗേറ്റും ആനവാതിലും തകർത്ത അക്രമികൾ അകത്തു കടന്ന് ഗ്ലാസ് ഡോറും അടിച്ചു തകർത്തു.

ബുധനാഴ്ച രാത്രി പ്രാദേശിക സമയം എട്ടോടെയാണ് ലീഡ്സ് നഗരത്തിൽ സ്ഥിതി ചെയ്യുന്ന ദേവാലയത്തിന് നേരെ ആക്രമണമുണ്ടായത്. വികാരി ഫാ. മാത്യു മുളയോലിൽ പ്രാർഥന കൂട്ടായ്മയിൽ പങ്കെടുക്കുവാനായി പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. സംഭവമറിഞ്ഞ് പ്രദേശത്തെ വിശ്വാസികൾ ദേവാലയത്തിലെത്തി.

ഫാ. മാത്യു മുളയോലിലിന്‍റെ പരാതി പ്രകാരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമികളുടെ ദൃശ്യങ്ങൾ ദേവാലയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

കഴിഞ്ഞ നാല് വർഷമായി സീറോ മലബാർ സഭ വിശ്വാസികൾക്കായി ലീഡ്സ് രൂപത അനുവദിച്ചു നൽകിയിരിക്കുന്ന ഈ ദേവാലയത്തിൽ എല്ലാ ദിവസവും സീറോ മലബാര്‍ റീത്തില്‍ ദിവ്യബലിയും മറ്റു ശുശ്രൂഷകളും നടന്നുവരുന്നു.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ