+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മരിച്ചു പോയ ഭർത്താവ് എടുക്കാത്ത അവധിക്ക് ഭാര്യക്ക് നഷ്ടപരിഹാരം

ബ്രസൽസ്: ജീവനക്കാർക്ക് അവകാശപ്പെട്ട പെയ്ഡ് ഹോളിഡേ എടുക്കാതെ മരിച്ചു പോയാൽ, അതിന്‍റെ നഷ്ടപരിഹാരം അനന്തരാവകാശിക്ക് അവകാശപ്പെട്ടതാണെന്ന് യൂറോപ്യൻ യൂണിയൻ കോടതി. ഭർത്താക്കൻമാർ എടുക്കാതിരുന്ന അവധിക്
മരിച്ചു പോയ ഭർത്താവ് എടുക്കാത്ത അവധിക്ക് ഭാര്യക്ക് നഷ്ടപരിഹാരം
ബ്രസൽസ്: ജീവനക്കാർക്ക് അവകാശപ്പെട്ട പെയ്ഡ് ഹോളിഡേ എടുക്കാതെ മരിച്ചു പോയാൽ, അതിന്‍റെ നഷ്ടപരിഹാരം അനന്തരാവകാശിക്ക് അവകാശപ്പെട്ടതാണെന്ന് യൂറോപ്യൻ യൂണിയൻ കോടതി.

ഭർത്താക്കൻമാർ എടുക്കാതിരുന്ന അവധിക്ക് നഷ്ടപരിഹാരം തേടി രണ്ടു വിധവകൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായകമായ വിധി. ജീവനക്കാർ അവധി എടുത്തില്ലെങ്കിൽ അവകാശികൾക്ക് അതിനു നഷ്ടപരിഹാരം കിട്ടാൻ അർഹതയുള്ളതായും കോടതി വിധിച്ചു.

അവധിക്ക് അപേക്ഷിച്ചിട്ടില്ല എന്ന കാരണത്താൽ മാത്രം ആന്വൽ ലീവിനുള്ള അവകാശം നഷ്ടപ്പെടില്ലെന്നും കോടതി വ്യക്തമാക്കി. അതിനാൽ ജീവനക്കാരൻ അവധിക്ക് അപേക്ഷിച്ചിരുന്നില്ലെന്നു പറഞ്ഞ് മരണശേഷം അനന്തരാവകാശിക്ക് അവകാശം നിഷേധിക്കാൻ സാധിക്കില്ലെന്നും നിരീക്ഷണം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ