+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖഷോഗിയുടെ ഘാതകർ ഉത്തരം പറയേണ്ടി വരും: മെർക്കൽ

ബർലിൻ: സൗദി അറേബ്യൻ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവർ ഉത്തരം പറയേണ്ടി വരുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ഇക്കാര്യത്തിൽ സൗദി സർക്കാരിന്‍റെ നടപടികളിൽ സുതാര്യത വേണമെന്നും
ഖഷോഗിയുടെ ഘാതകർ ഉത്തരം പറയേണ്ടി വരും: മെർക്കൽ
ബർലിൻ: സൗദി അറേബ്യൻ മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവർ ഉത്തരം പറയേണ്ടി വരുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. ഇക്കാര്യത്തിൽ സൗദി സർക്കാരിന്‍റെ നടപടികളിൽ സുതാര്യത വേണമെന്നും മെർക്കൽ ആവശ്യപ്പെട്ടു. സംഭവത്തിൽ മെർക്കൽ സൗദിയോട് വിശദീകരണം തേടിയിട്ടുണ്ട്.

ഉത്തരവാദപ്പെട്ടവർ വിശദീകരിച്ചേ മതിയാവൂ. ഇസ്താംബുൾ കോണ്‍സുലേറ്റിൽ എന്താണു സംഭവിച്ചതെന്ന കാര്യത്തിൽ പുറത്തു വിട്ടിട്ടുള്ള കാര്യങ്ങൾ അപര്യാപ്തമാണെന്നും മെർക്കൽ പറഞ്ഞു.

വിഷയത്തിൽ ഒരു തീരുമാനമാകും വരെ സൗദി അറേബ്യയിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവയ്ക്കണമെന്ന് ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് മറ്റു രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. കഴിഞ്ഞ മാസം സൗദിയിലേക്ക് 416 മില്യൺ യൂറോയ്ക്കുള്ള ആയുധ കയറ്റുമതിക്ക് ജർമനി അനുമതി നൽകിയിരുന്നു. ഇതു പിൻവലിക്കുമെന്നാണ് സൂചന.

ഖഷോഗിയുടെ വധം: സൗദി ഒറ്റപ്പെടുന്നു

മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തിൽ സൗദി അറേബ്യ ഒറ്റപ്പെടുന്നു. യുഎസും യൂറോപ്യൻ രാജ്യങ്ങളും സൗദിയെ പരസ്യമായി പലപിച്ചു. സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം വേണമെന്ന് യുഎന്നും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു.

സൗദിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലും കൊലയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങൾ ഉത്തരമില്ലാതെ കിടക്കുന്നതായി ഫ്രഞ്ച് വിദേശകാര്യമന്ത്രി ഡ്രിയാനും പറഞ്ഞു. സൗദിയുമായി ഈ മാസം ഒപ്പിടാനിരുന്ന നിക്ഷേപക കരാറിൽ നിന്ന് പിന്മാറുമെന്ന് ഓസ്ട്രേലിയയും പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ