+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജഡ്ജിമാരുടെ വിരമിക്കൽ പ്രായം കുറച്ച തീരുമാനം റദ്ദാക്കണം: പോളണ്ടിനോട് യൂറോപ്യൻ കോടതി

സ്ട്രാസ്ബർഗ്: സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വെട്ടിക്കുറച്ച പോളണ്ട് സർക്കാരിന്‍റെ തീരുമാനം അടിയന്തരമായി റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ കോടതി ഉത്തരവിട്ടു. യൂറോപ്യൻ കമ്മീഷനാണ് ഈ ആവശ്യമുന്നയ
ജഡ്ജിമാരുടെ വിരമിക്കൽ പ്രായം കുറച്ച തീരുമാനം റദ്ദാക്കണം: പോളണ്ടിനോട് യൂറോപ്യൻ കോടതി
സ്ട്രാസ്ബർഗ്: സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം വെട്ടിക്കുറച്ച പോളണ്ട് സർക്കാരിന്‍റെ തീരുമാനം അടിയന്തരമായി റദ്ദാക്കാൻ യൂറോപ്യൻ യൂണിയൻ കോടതി ഉത്തരവിട്ടു. യൂറോപ്യൻ കമ്മീഷനാണ് ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിച്ചത്. കോടതിയുടെ തീരുമാനം അനുസരിക്കുമെന്ന് പോളിഷ് ഭരണകക്ഷി നേതാക്കൾ അറിയിച്ചു.

സർക്കാരിനോടു കൂറുള്ള കൂടുതൽ ജഡ്ജിമാരെ നിയമിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള ജഡ്ജിമാരുടെ റിട്ടയർമെന്‍റ് പ്രായം വെട്ടിക്കുറച്ചതെന്ന് വ്യാപകമായി ആരോപണമുയർന്നിരുന്നു.

അതേസമയം, വിരമിക്കൽ പ്രായം എഴുപതിൽനിന്ന് അറുപത്തഞ്ചാക്കിയത് കോടതിയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണെന്നാണ് പോളിഷ് സർക്കാരിന്‍റെ വാദം. എന്നാൽ, യൂറോപ്യൻ യൂണിയൻ അംഗരാജ്യം എന്ന നിലയിൽ യൂറോപ്യൻ കോടതി വിധി പാലിക്കാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ഭരണകക്ഷിയായ ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ നേതാവ് യാരോസ്ലാവ് കാസിൻസ്കി പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ