ബർലിൻ: യൂറോപ്പ് മെല്ലെ ശൈത്യത്തിലേയ്ക്ക് കടക്കന്നു. ജർമനിയിൽ മാത്രല്ല യൂറോപ്പിൽ കൊടും വേനലിന് അവസാനമാകുന്നു. ഇനി മഞ്ഞുകാലത്തിന്റെ തുടക്കമെന്നോണം പർവതനിരകളിൽ അടുത്ത ആഴ്ചയോടെ മഞ്ഞു വീഴ്ച ആരംഭിക്കുമെന്നാണ് പ്രവചനം.
വരുന്ന തിങ്കളാഴ്ച 18 ഡിഗ്രിയിലെത്തുന്ന ശരാശരി താപനില സാവധാനം കുത്തനെ കുറയുമെന്നാണു കരുതപ്പെടുന്നത്. യൂറോപ്പിൽ ഇക്കൊല്ലത്തെ ഒക്ടോബർ ഗോൾഡൻ വെതർ ആയിരുന്നു. താപനില ഇരുപത്തിയഞ്ച് ഡിഗ്രി വരെ എത്തിയിരുന്നു. എന്നാൽ ഈ മാസം അവസാനത്തോടെ തണുപ്പ് വ്യാപിക്കുകയും ചെയ്യും. രാത്രി ഈ താപനില പൂജ്യത്തിലേക്ക് മാറും. ജർമനിയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും ഈ കാലാവസ്ഥ മാറ്റമുണ്ടാവുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്. നവംബർ രണ്ടാം പകുതിയോടെ മഞ്ഞുകാലം കനക്കുമെന്നും പ്രവചിയ്ക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ