കൊളോണ്‍: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും കഴിഞ്ഞ പത്തു ദിനങ്ങളിലായി നടന്നു വന്ന ജപമാലവണക്കത്തിന്റെ പരിസമാപ്തിയും ഭക്ത്യാഢംബരപൂർവം കൊളോണിലെ ഇന്ത്യൻ സമൂഹം ആഘോഷിക്കുന്നു.
കൊളോണിലെ സെന്റ് മൗറീഷ്യസ് ദേവാലയത്തിലാണ് (Alte Wipperfuerther tSr.53, 51065 Koeln) തിരുക്കർമങ്ങൾ നടക്കുന്നത്. ഒക്ടോബർ 21 ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷപരിപാടികൾ ആരംഭിയ്ക്കും.
ആഘോഷമായ ദിവ്യബലിയിൽ സീറോ മലബാർ സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമ്മികനാവും. തുടർന്നു ജപമാലയർപ്പണവും വിശുദ്ധയോടുള്ള മധ്യസ്ഥ പ്രാർഥനയും പ്രദക്ഷിണവും നേർച്ചയും തിരുശേഷിപ്പ് ചുംബനവും തുടർന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.
അനുഗ്രഹത്തിന്റെ കതിർമണികൾ സ്വീകരിക്കുവാനും വിശുദ്ധ അമ്മയോടുള്ള ജപമാല പ്രാർഥനയുടെ ആഴം വർധപ്പിക്കുവാനും ജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽ നിത്യം തുണയേകുന്ന മധ്യസ്ഥ പ്രാർഥനകളിൽ പങ്കുകൊള്ളുവാനും എല്ലാ വിശ്വാസികളേയും സ്നേഹപൂർവം ക്ഷണിയ്ക്കുന്നു.
വിവരങ്ങൾക്ക്:
ഫാ.ഇഗ്നേഷ്യസ് ചാലിശേരി സി.എം.ഐ(കമ്യൂണിറ്റി ചാപ്ലിയിൻ) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോഓർഡിനേഷൻ കമ്മറ്റി കണ്‍വീനർ) 0221 5904183.
Address: St.Mauritius Kirche, Alte Wipperfuerther tSr.53,51065 Koeln.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ