+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രെക്‌സിറ്റ്: പരിവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ബ്രിട്ടന്റെ ശ്രമം

ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ വഴി മുട്ടിയ സാഹചര്യത്തില്‍, ബ്രെക്‌സിറ്റ് പൂര്‍ത്തിയായ ശേഷമുള്ള പരിവര്‍ത്തനം സമയം (ട്രാന്‍സിഷന്‍ ടൈം) നീട്ടിയെടുക്കാന്‍ ബ്രിട്ടന്‍ ഊ
ബ്രെക്‌സിറ്റ്: പരിവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ബ്രിട്ടന്റെ ശ്രമം
ലണ്ടന്‍: ബ്രെക്‌സിറ്റ് കരാറുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകള്‍ വഴി മുട്ടിയ സാഹചര്യത്തില്‍, ബ്രെക്‌സിറ്റ് പൂര്‍ത്തിയായ ശേഷമുള്ള പരിവര്‍ത്തനം സമയം (ട്രാന്‍സിഷന്‍ ടൈം) നീട്ടിയെടുക്കാന്‍ ബ്രിട്ടന്‍ ഊര്‍ജിത ശ്രമം തുടങ്ങുന്നു.

നിലവില്‍ 21 മാസമാണ് പരിവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. 2019 മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ബന്ധം പൂര്‍ണമായി വേര്‍പെടുത്തുന്നതിന് അനുവദിക്കുന്ന സമയമാണ് ട്രാന്‍സിഷന്‍ ടൈം.

വടക്കന്‍ അയര്‍ലന്‍ഡുമായുള്ള അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കു കൂടുതല്‍ സാവകാശം ലഭിക്കുന്നതിനാണ് പ്രധാനമന്ത്രി തെരേസ മേയ് ഇങ്ങനെയൊരു നീക്കം പരിഗണിക്കുന്നത്. ഈ വിഷയം പല യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും അവര്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞെന്നാണ് സൂചന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍