+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടെന്‍ഹാം നൈറ്റ് വിജില്‍ 20നു ശനിയാഴ്ച

ലണ്ടന്‍: ടെന്‍ഹാം കത്തോലിക്ക ചര്‍ച്ചില്‍ വച്ചു മാസംതോറും നടത്തപ്പെടുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ 20 നു ശനിയാഴ്ച നടത്തപ്പെടും. ഈ മാസത്തെ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ചിന്തകനും, വചന ശുശ്
ടെന്‍ഹാം നൈറ്റ് വിജില്‍ 20നു ശനിയാഴ്ച
ലണ്ടന്‍: ടെന്‍ഹാം കത്തോലിക്ക ചര്‍ച്ചില്‍ വച്ചു മാസംതോറും നടത്തപ്പെടുന്ന ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോബര്‍ 20 നു ശനിയാഴ്ച നടത്തപ്പെടും. ഈ മാസത്തെ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ചിന്തകനും, വചന ശുശ്രുഷകനുമായ ജിജി പുതുവീട്ടില്‍കളം അച്ചന്‍ നയിക്കുന്നതാണ്.

ശനിയാഴ്ച വൈകുന്നേരം 7.30-നു ജപമാല സമര്‍പ്പണത്തോടെ നൈറ്റ് വിജില്‍ ശുശ്രുഷകള്‍ ആരംഭിക്കും. ഒമ്പതിനു വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു വചനപ്രഘോഷണവും ഉണ്ടായിരിക്കും. 10.45 നു ഇടവേളയ്ക്കു ശേഷം ആരാധന ആരംഭിക്കുന്നതാണ്. ആരാധനയില്‍ പങ്കെടുത്തു ദൈവീക അനുഭവവും, അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ ചാപ്ലയിന്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല എല്ലാവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

അന്വേഷണങ്ങള്‍ക്ക്: ജോമോന്‍ 07804691069.
The Most Holyname catholic church ,Oldmill Road ,Ub9 5AR Denham,Uxbridge

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ