റോം: ഇന്ത്യൻ പാർലമെന്ററി ഡെലിഗേഷൻ ഇറ്റലിയിലെ ഇന്ത്യൻ എംബസിയിൽ സന്ദർശനം നടത്തി. കേന്ദ്ര സഹമന്ത്രി (വാട്ടർറിസോഴ്സ്, നദിജലം, പാർലമെന്ററികാര്യം) അർജുൻ റാം മേഘ്വാൽ, സിക്കിം മുഖ്യമന്ത്രി പവൻകുമാർ ചാംലിഗ്, മുൻ വ്യോഗതാഗതമന്ത്രിയും കോണ്ഗ്രസ് എംപിയുമായ കെ.സി.വേണുഗോപാൽ എന്നിവരെ ഇറ്റലിയിലെ ഇന്ത്യൻ അംബാസഡർ റീണത് സന്ധു എംബസിയിൽ സ്വീകരിച്ചു.
തുടർന്നു നടന്ന യോഗത്തിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഇറ്റലിയിൽ കുടിയേറിയ പ്രവാസികൾ സംബന്ധിച്ചു. ഇറ്റലിയിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കാൻ മന്ത്രി പ്രത്യേകം താൽപ്പര്യമെടുത്തു ഇന്ത്യക്കാരുമായി സംവദിച്ചു.
ഇറ്റലി, ഇന്ത്യ ഉഭയകക്ഷിബന്ധം മെച്ചപ്പെട്ടുവെന്നും ഇറ്റലിയിലെ ഇന്ത്യക്കാരെപ്പറ്റി ഇറ്റാലിയൻ സെനറ്റേഴ്സ് നല്ല അഭിപ്രായമാണ് നൽകുന്നതെന്നും യോഗത്തിൽ അംബാസഡർ റീണത് സന്ധു അറിയിച്ചു. ഇന്ത്യൻ എക്സക്ളൂസീവനെ പ്രതിനിധീകരിച്ച് ഡോ.ജോസ് വി.ഫിലിപ്പ് യോഗത്തിൽ സംബന്ധിച്ചു. വിരുന്നു സൽക്കാരത്തോടെ യോഗം സമാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ