ഫ്രാങ്ക്ഫർട്ട്: മഹാപ്രളയത്തിന്റെ ബാക്കിപത്രമായി മാറിയ കേരളത്തെ കൈപിടിച്ചുയർത്താൻ ജർമൻ മലയാളി സംഘടകളിൽ മുൻനിരയിൽ നിൽക്കുന്ന ഫ്രാങ്ക്ഫർട്ട് കേരള സമാജം സ്വരൂപിച്ച കേരള "രക്ഷാ' ഫണ്ട് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകി.
ഫ്രാങ്ക്ഫർട്ടിലും പ്രാന്തപ്രദേശങ്ങളിലും താമസിയ്ക്കുന്ന സുമനസുകളും ഫേസ്ബുക്ക് കൂട്ടായ്മയിലെ സുഹൃത്തുക്കളും നൽകിയ നിർലോഭമായ സഹകരണത്തിൽ പിരിച്ച തുക കൂടാതെ ആഘോഷങ്ങളില്ലാതെ സമാജം സംഘടിപ്പിച്ച പരിപാടിയിലൂടെയും ശേഖരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു കഴിഞ്ഞ ദിവസം അയച്ചു കൊടുത്തതായി സമാജം ഭാരവാഹികൾ അറിയിച്ചു.
പ്രളയദുരന്തത്തിന് കൈത്താങ്ങായി സംഘടിപ്പിച്ച ന്ധകേരള രക്ഷാന്ധ ധനസമാഹരണ സംരഭത്തിലേക്ക് സംഭാവന നൽകിയ ഉദാരമതികൾക്കും ആത്മാർത്ഥതയോടെ സഹകരിച്ചു വൻവിജയകരമാക്കിയ സമാജം അംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും, അഭ്യുദയകാംക്ഷികൾക്കും സമാജം ഭാരവാഹികൾ ഹൃദയം നിറഞ്ഞ നന്ദി പ്രകടിപ്പിച്ചതായി അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ