ലണ്ടൻ: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കലാമേളയ്ക്ക് വർണാഭമായ പര്യവസാനം. ഒക്ടോബർ 6ന് ബാസിൽഡണ് ദി ജെയിംസ് ഹോണ്‍സ്ബി സ്കൂളിൽ നടന്ന കലാമേളയിൽ നോർവിച്ച് അസോസിയേഷൻ ഓഫ് മലയാളീസ് (ചഅങ) 133 പോയിന്റ് നേടി ചാന്പ്യൻ പട്ടം കരസ്ഥമാക്കി.
രണ്ടാം സ്ഥാനം (123 പോയിന്റ് ) സൗത്ത് എൻഡ് മലയാളി അസോസിയേഷനും (SMA) മൂന്നാം സ്ഥാനം (102 പോയിന്റ് ) കേംബ്രിഡ്ജ് മലയാളി അസോസിയേഷനും (CMA) നേടി. പതിനാലു അസോസിയേഷനുകളിൽ നിന്നും ചിട്ടയായ പരിശീലനത്തിനുശേഷം എത്തിയ മത്സാർത്ഥികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ കാണികൾക്ക് മറക്കാനാവാത്ത നിരവധി മുഹൂർത്തങ്ങൾ സമ്മാനിച്ചുകൊണ്ട് നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായി മാറി. കലാമേള കാണികളുടെ പങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും മികവുറ്റതായി.
ഉദ്ഘാടന സമ്മേളനത്തിൽ യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ് കലാമേളയുടെ ഒൗപചാരികമായ ഉദ്ഘാടനം നിർവഹിച്ചു. റീജിയൻ പ്രസിഡന്റ്് ബാബു മങ്കുഴിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, കലാമേള കണ്‍വീനർ കുഞ്ഞുമോൻ ജോബ്, യുക്മ ബോട്ട് റേസ് കോർഡിനേറ്റർ എബി സെബാസ്റ്റ്യൻ, ജാൻസി രഞ്ജിത്; ആതിഥേയരായ ബാസിൽഡണ് മലയാളി അസോസിയേഷൻ സെക്രട്ടറി ജോജി ജോയി എന്നിവർ സന്നിഹിതരായിരുന്നു. റീജണ്‍ സെക്രട്ടറി ജോജോ തെരുവൻ സ്വാഗതവും റീജണ്‍ ട്രെഷറർ ഷാജി വർഗീസ് കൃതജ്ഞതയും രേഖപ്പെടുത്തി.
മൂന്നു വേദികളിലായി നടന്ന വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ലൂട്ടൻ കേരളൈറ്റ്സ് അസോസിയേഷനിലെ അലോഷ്യസ് ഗബ്രിയേൽ ജിജി ദന്പതികളുടെ മകൻ ടോണി അലോഷ്യസ് കലാപ്രതിഭയായും സൗത്ത് എൻഡ് മലയാളി അസോസിയേഷനിലെ നെസിൻ നൈസ് കലാതിലകം പട്ടവും കരസ്ഥമാക്കി. സൗത്ത് എൻഡിൽ താമസിക്കുന്ന ജിഷ നൈസ് ദന്പതികളുടെ പുത്രിയാണ് നെസിൻ നൈസ്.
വ്യക്തിഗത ചാന്പ്യമാരായി നെസ്സിൻ നൈസ് (കിഡ്സ്), ഷാരോണ്‍ സാബു ( സബ് ജൂനിയർ), ടെസ്സ സൂസൻ ജോണ്‍ ( ജൂനിയർ), അർച്ചന ഷാ സജീൻ ( സീനിയർ ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. സമാപന സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ്, യുക്മ മുൻ നാഷണൽ പ്രസിഡന്റ് അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ എന്നിവർ വിതരണം ചെയ്തു.