സ്റ്റീവനേജ്: സ്റ്റീവനേജ് സീറോ മലബാർ മാസ് സെന്ററിന്റെ നേതൃത്വത്തിൽ നടത്തിപ്പോരുന്ന ദശദിന ജപമാല സമർപ്പണം 20നു ശനിയാഴ്ച സമാപിക്കും. സമാപനത്തോടനുബന്ധിച്ചു പരി. ജപമാല രാജ്ഞിയുടെ തിരുന്നാളും ആഘോഷിക്കുന്നതാണ്. വെസ്റ്റ്മിൻസ്റ്റർ സീറോ മലബാർ ചാപ്ലയിൻ ഫാ. സെബാസ്റ്റ്യൻ ചാമക്കാല തിരുക്കർമ്മങ്ങൾക്ക് നേതൃത്വം വഹിക്കും.
ഒക്ടോബർ 20നു ശനിയാഴ്ച ഉച്ചയ്ക്ക് 12:30നു ജപമാല സമർപ്പണത്തോടെ തിരുനാൾ തിരുക്കർമങ്ങൾ ആരംഭിക്കും. തുടർന്ന് കൊടിയേറ്റ്, പ്രസുദേന്തി വാഴ്ച, ആഘോഷമായ തിരുനാൾ കുർബാന , തിരുനാൾ സന്ദേശം, വാഴ്ച, പ്രദക്ഷിണം നേർച്ച വെഞ്ചിരിപ്പ് എന്നിവ നടത്തപ്പെടും. ശുശ്രുഷകളുടെ സമാപനത്തിൽ നേർച്ച ഭക്ഷണം വിതരണം ചെയ്യും.
തിരുനാൾ തിരുക്കർമ്മങ്ങളിൽ ഭക്തിപൂർവം പങ്കുചേർന്ന് പരി. അമ്മയുടെ മധ്യസ്ഥത്തിൽ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ചാപ്ലയിനും തിരുനാൾ കമ്മിറ്റിയും ഏവരെയും സസ്നേഹം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: സാംസണ് ജോസഫ്: 07462921022
മെൽവിൻ അഗസ്റ്റിൻ: 07456281428
St. Hilda R C Church, 9 Breakspear, Stevenage, Herts SG2 9SQ.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ