+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹെ​യ​ർ​ഫീ​ൽ​ഡി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി

ഹെ​യ​ർ​ഫീ​ൽ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ല​ണ്ട​ൻ റീ​ജ​ണി​ലെ പ്ര​മു​ഖ തി​രു​നാ​ളു​ക​ളി​ലൊ​ന്നാ​യ ഹെ​യ​ർ​ഫീ​ൽ​ഡി​ൽ പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം ഭ​ക്തി​സാ​ന്
ഹെ​യ​ർ​ഫീ​ൽ​ഡി​ൽ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി
ഹെ​യ​ർ​ഫീ​ൽ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ല​ണ്ട​ൻ റീ​ജ​ണി​ലെ പ്ര​മു​ഖ തി​രു​നാ​ളു​ക​ളി​ലൊ​ന്നാ​യ ഹെ​യ​ർ​ഫീ​ൽ​ഡി​ൽ പ​രി. ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷം ഭ​ക്തി​സാ​ന്ദ്ര​മാ​യി. തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ജി​ജി പു​തു​വീ​ട്ടി​ൽ​ക​ളം, ചാ​പ്ല​യി​ൻ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

ഫാ. ​ജി​ജി കു​ർ​ബാ​ന മ​ധ്യേ മാ​തൃ​വി​ശു​ദ്ധി​യും, മ​ധ്യ​സ്ഥ ശ​ക്തി​യും നി​റ​ഞ്ഞ കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വി​ട​വും, സ്വ​ർ​ഗ​ത്തി​ന്‍റെ​യും ഭൂ​മി​യു​ടെ​യും രാ​ജ്ഞി​യു​മാ​യ പ​രി​ശു​ദ്ധ മാ​താ​വി​നെ പ്ര​ഘോ​ഷി​ച്ചു കൊ​ണ്ട് ന​ൽ​കി​യ സ​ന്ദേ​ശം തി​രു​ന്നാ​ളി​നെ മാ​തൃ​ഭ​ക്തി തീ​ക്ഷ​ണ​മാ​ക്കി. ന​മ്മു​ടെ വേ​ദ​ന​ക​ളും പ്ര​ശ്ന​ങ്ങ​ളും ഏ​റ്റ​വും വ​ലി​യ മാ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ സ​മ​ക്ഷം ചേ​ർ​ത്തു വ​ച്ചു​കൊ​ണ്ടു സാ​ന്ത്വ​നം തേ​ടാം എ​ന്ന് ജി​ജി അ​ച്ച​ൻ ത​ന്‍റെ തി​രു​ന്നാ​ൾ സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ച്ച തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ സ​മൂ​ഹ​ബ​ലി, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, നേ​ർ​ച്ച വി​ത​ര​ണം എ​ന്നി​വ ന​ട​ത്ത​പ്പെ​ട്ടു. തി​രു​ന്നാ​ൾ ക​മ്മി​റ്റി സ്നേ​ഹ വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി പേ​ർ തി​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ത്തു. ജോ​മോ​ൻ കൈ​ത​മ​റ്റം, അ​ജി​ത് ആ​ന്‍റ​ണി, പ​ള്ളി​ക്ക​മ്മി​റ്റി അം​ഗ​ങ്ങ​ളും തി​രു​ന്നാ​ളി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.


റി​പ്പോ​ർ​ട്ട്: അ​പ്പ​ച്ച​ൻ ക​ണ്ണ​ൻ​ചി​റ