ബർലിൻ: 2001 സെപ്റ്റംബർ 11ന് യുഎസിലെ ലോക വ്യാപാര കേന്ദ്രത്തിലേക്ക് വിമാനം ഇടിച്ചു കയറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിഞ്ഞിരുന്ന മൗനിൽ അൽ മുതാസാദിക്കിനെ ജർമനി ജയിൽ മോചിതനാക്കി.
ആക്രമണത്തിൽ നേരിട്ടു പങ്കെടുത്ത പ്രതികൾക്കു സഹായങ്ങൾ ചെയ്തു കൊടുത്തതായി തെളിഞ്ഞതിനെത്തുടർന്നാണ് ഇയാൾ ശിക്ഷിക്കപ്പെട്ടിരുന്നത്. ശിക്ഷാ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് മോചനം. ഇയാളെ സ്വദേശമായ മൊറോക്കോയിലേക്ക് നാടുകടത്തി. കനത്ത സുരക്ഷാ സന്നാഹങ്ങൾക്കു നടുവിലായിരുന്നു നാടുകടത്തൽ.
കേസിലെ പ്രതികൾ തന്റെ സുഹൃത്തുക്കളായിരുന്നെങ്കിലും, ആക്രമണത്തിന്റെ കാര്യത്തിൽ താനവരെ സഹായിച്ചിട്ടില്ലെന്നും, അതിൽ തനിക്കു പങ്കൊന്നുമില്ലെന്നുമാണ് വിചാരണയിലുടനീളം മുതാസാദിക് വാദിച്ചിരുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ