ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒരുക്കുന്ന രണ്ടാം അഭിഷേകാഗ്നി ഏകദിന ബൈബിൾ കണ്‍വൻഷന്റെ ആദ്യ ദിനത്തിന് കവൻട്രി റീജണും ബർമിംഗ്ഹാം ബഥേൽ കണ്വൻഷൻ സെന്ററും ആതിഥ്യമരുളും. ഒക്ടോബർ 20 ശനിയാഴ്ച 9ന് ജപമാല പ്രാർഥനയോടെ ഏകദിന കണ്വൻഷൻ ആരംഭിക്കും. വൈകിട്ട് 5ന് ദിവ്യകാരുണ്യ ആരാധനയോടെയാണ് തിരുകർമങ്ങൾ സമാപിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, ലോക പ്രശസ്ത വചനപ്രഘോഷകനും സെഹിയോൻ മിനിസ്ട്രീസിന്റെ ഡയറക്ടറുമായ റവ. ഫാ. സേവ്യർ ഖാൻ വട്ടായിൽ തുടങ്ങിയവർ ശുശ്രൂഷകൾക്കു നേതൃത്വം നൽകു. ജപമാല പ്രാർഥന, ആരാധനാ സ്തുതി ഗീതങ്ങൾ, ഗാനശുശ്രൂഷ, വി. കുർബാന, തിരുവചന പ്രഭാഷണങ്ങൾ, അനുഭവ സാക്ഷ്യങ്ങൾ, ദിവ്യകാരുണ്യ ആരാധന തുടങ്ങിയ തിരുകർമങ്ങൾ വിശ്വാസികൾക്ക് ആത്മീയതയുടെ നവ്യാനുഭവം സമ്മാനിക്കും.
കവൻട്രി റീജണിലെ വി. കുർബാന കേന്ദ്രങ്ങളിൽ ശുശ്രൂഷ ചെയുന്ന വൈദികരും മറ്റു ഇടവകകളിൽ ശുശ്രൂഷ ചെയുന്ന മലയാളി വൈദികരും സന്യാസിനികളും റീജണിലെ എല്ലാ വി. കുർബാനകേന്ദ്രങ്ങളിലുമുള്ള വിശ്വാസികളും ദൈവാനുഭവത്തിന്റെ ആഘോഷത്തിനായി ബഥേൽ കണ്വൻഷൻ സെന്ററിൽ വരുന്ന ശനിയാഴ്ച ഒത്തുചേരും.
ബഥേല്‍ കണ്വന്ഷന് സെന്റർ അഡ്രസ്: West Bromwich, B70 TJW
കണ്വൻഷൻ ദിവസം കുട്ടികൾക്കായി പ്രത്യേകം ശുശ്രൂഷകൾ ക്രമീകരിക്കും. കണ്‍വൻഷന്റെ ഒരുക്കത്തിനും വിജയത്തിനുമായി 18 വ്യാഴാഴ്ച Our Lady of Rosary & St. Theresa of Lisievx, B8 3BB ദേവാലയത്തിൽ വച്ചു 12 മണിക്കൂർ(രാവിലെ 10 മുതൽ രാത്രി 10 വരെ) ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കും. കണ്‍വൻഷന്റെ ഒരുക്കത്തിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നതായി റീജണൽ ഡയറക്ടർ റവ. ഫാ. ടെറിൻ മുള്ളക്കര അറിയിച്ചു. എല്ലാ വിശ്വാസികളെയും ഈ ഏകിദന ബൈബിൾ കണ്‍വൻഷനിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്