ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപതയുടെ രണ്ടാം വാർഷികത്തിൽ രൂപതയിലുടനീളം തിരുവചനങ്ങൾക്കു കാതോർക്കുവാനും വിവേചനത്തിന്റെയും, ജ്ഞാനത്തിന്റെയും ചൈതന്യ നിറവിനുതകുന്ന പരിശുദ്ധാൽമ ശുശ്രുഷകൾ നടത്തുവാനും മാർ ജോസഫ് സ്രാന്പിക്കൽ പിതാവ് തന്റെ സുവിശേഷവൽക്കരണ കർമ്മ യജ്ഞവുമായി വീണ്ടും ബ്രിട്ടനിലെ സഭാമക്കൾക്കിടയിലേക്ക്.
പരിശുദ്ധാൽമ ശുശ്രുഷകളിലൂടെ കോടിക്കണക്കിനു ജനങ്ങൾക്കിടയിൽ ദൈവീക സാന്നിദ്ധ്യവും, അനുഗ്രഹ സ്പർശവും അനുഭവവേദ്യമാക്കുവാൻ അഭിഷേകം ലഭിച്ചിട്ടുള്ള പ്രമുഖ സുവിശേഷകരിൽ ഒരാളും, സെഹിയോൻ ശുശ്രുഷകളുടെ സ്ഥാപകനുമായ സേവ്യർ ഖാൻ വട്ടായിൽ അച്ചൻ ലണ്ടൻ റീജണ്‍ ബൈബിൾ കണ്വൻഷൻ നയിക്കും.
ഹാരോ ലെഷർ സെന്ററിൽ ലണ്ടൻ റീജണ്‍ അഭിഷേകാഗ്നി കണ്‍വൻഷനു വിവിധ ഹാളുകളിലായി അനുഗ്രഹങ്ങളുടെ പറുദീസ തീർക്കുന്പോൾ പ്രായപരിധിയിൽ കുട്ടികൾക്കു വേണ്ടി രണ്ടു വിഭാഗങ്ങളിലായി പ്രശസ്ത വചന പ്രഘോഷകൻ ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ സെഹിയോൻ യുകെ മിനിസ്ട്രി ശുശ്രുഷകൾ നടത്തുന്നതാണ്. നാളിന്റെ വിശ്വാസ ദീപങ്ങൾക്കു ആൽമീയമായ ഉൗർജ്ജവും, ജ്ഞാനവും, ന·കളും കൂടുതലായി പകരുവാൻ കിട്ടുന്ന ഈ സുവർണാവസരം മാതാപിതാക്കൾ മക്കൾക്കായി നൽകാവുന്ന ഏറ്റവും അമൂല്യമായ സംഭാവനയാവും.
ലണ്ടൻ റീജണൽ അഭിഷേകാഗ്നി കണ്വൻഷൻ നവംബർ 4 ഞായറാഴ്ച രാവിലെ 9നു പരി. അമ്മക്ക് ജപമാല സമർപ്പിച്ചു കൊണ്ട് ആരംഭിക്കുന്നതായിരിക്കും. വൈകുന്നേരം അഞ്ചു വരെയാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. കുന്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇന്പം പകരുന്ന കുടുംബങ്ങളായി മാറുവാനും, ദൈവ സന്താനങ്ങളായി വിളങ്ങുവാനും ഉതകുന്ന അനുഗ്രഹദായകമായ അഭിഷേകാഗ്നി കണ്വൻഷൻ ശുശ്രുഷകളിലേക്കു വികാരി ജനറാൾ ഫാ. തോമസ് പാറയടിയിൽ, കണ്‍വീനർ ഫാ.ജോസ് അന്ത്യാംകുളം, ചാപ്ലൈ·ാരായ ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര, കണ്വെൻഷൻ സംഘാടക സമിതി എന്നിവർ ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
ഷാജി വാട്ഫോർഡ് : 07737702264;
ജോമോൻ ഹെയർഫീൽഡ്:07804691069
സിറിയക്ക് മാളിയേക്കൽ: 07446355936
Harrow leisure Cetnre,Christchurch Ave, Harrow HA3 5BD
റിപ്പോർട്ട്: അപ്പച്ചൻ കണ്ണിൻചിറ