ബർലിൻ: ജർമനിയിൽ ചെറുവിമാനം കാഴ്ചക്കാർക്കിടയിലേക്ക് ഇടിച്ചിറങ്ങി മൂന്നു പേർ മരിച്ചു. രണ്ടു മുതിർന്നവരും ഒരു കുട്ടിയുമാണ് സെസ്ന വിമാനം കാരണമുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. സമുദ്ര നിരപ്പിൽ നിന്ന് 950 അടി ഉയരത്തിലുള്ള വാസെർകൂപ്പെ പീഠഭൂമിയിലായിരുന്നു സംഭവം. മധ്യജർമൻ സ്റ്റേറ്റായ ഹെസെയിലാണിത്.
റണ്‍വേയിൽ ഇറക്കാനുള്ള ശ്രമം പരാജയപ്പെടുന്നു എന്നു വ്യക്തമായ പൈലറ്റ് വീണ്ടും വിമാനം ഉയർത്താൻ ശ്രമിച്ചു. ഇതു സാധിക്കാതെ കണ്ടു നിന്നവർക്കിടയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് പോലീസ്. കാലാവസ്ഥ പ്രതികൂലമായിരുന്നില്ല. എട്ടു പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പൈലറ്റിനു പരുക്കൊന്നുമില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ