റോം: ജനങ്ങളെ ദുരിതത്തിലാക്കി തുഗ്ലക്ക് ഭരണം നടത്തുന്ന മോദി സർക്കാരിനെ നേരിടാൻ അംഗങ്ങൾ മുന്നോട്ടു വരണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. ഒഐസിസി ഇറ്റലിയുടെ രണ്ടാം വാർഷികം പിസാനയിൽ ഉദ്ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു കെ.മുരളീധരൻ.
ഒക്ടോബർ 14 ന് രാവിലെ പതിനൊന്നിന് ഇറ്റലിയിലെ വിയ ഡെല്ല പിയാനയിൽ നടന്ന യോഗത്തിൽ ഒഐസിസി ഇറ്റലിയുടെ പ്രസിഡന്റ് ജോമോൻ തോമസ് കുഴിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ജെയിൻ ജോസഫിന്റ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ജോയിന്റ് സെക്രട്ടറി സിബി ചെറിയാൻ സ്വാഗതം ആശംസിച്ചു. ജോയിന്റ് സെക്രട്ടറി ജോസഫ് വലിയപറന്പിൽ പ്രമേയം അവതരിപ്പിച്ചു.
സെക്രട്ടറി അനില ബി, ബെർജി ഫെർണാണ്സ്(കോഓർഡിനേറ്റർ ഒഐസിസി ഇറ്റലി), സാറ്റിൻ വർഗീസ്(കമ്മറ്റിയംഗം) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. മിഷേൽ ജിമ്മി നൃത്തം അവതരിപ്പിച്ചു. ട്രഷറാർ ജോബിൻ കൂട്ടുങ്ങൽ നന്ദി പറഞ്ഞു. ദേശീയഗാനത്തെ തുടർന്ന് സ്നേഹവിരുന്നോടെ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ