പ്രസ്റ്റണ്‍ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ദ്വിതീയ ബൈബിൾ കണ്വൻഷൻ ’അഭിഷേകാഗ്നി 2018’ ഈമാസം 20ന് ആരംഭിക്കും. അട്ടപ്പാടി സെഹിയോൻ ശുശ്രൂഷകളുടെ ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലും ടീമുമാണ് ഗ്രേറ്റ് ബ്രിട്ടനിലെ എട്ടു നഗരങ്ങളിൽ എട്ടു ദിനങ്ങളിലായി നടക്കുന്ന കണ്വൻഷൻ നയിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ എല്ലാ ദിവസവും വിശുദ്ധ കുർബാന അർപ്പിച്ച് സുവിശേഷസന്ദേശം നല്‍കും.
20നു ബർമിംഹാം ബതേൽ കണ്വൻഷൻ സെന്ററിലും 21നു സ്കോട്ട് ലൻഡിലെ മദർ വെൽ സിവിക്ക് സെന്ററിലും 24നു പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ ഓഫ് ഇമ്മാകുലേറ്റ് കണ്സെപ്ഷൻ കത്തീഡ്രലിലും 25നു നോറിച്ച് സെന്റ് ജോണ്‍ ദ് ബാപ്റ്റിസ്റ്റ് കത്തീഡ്രലിലും 27നു ബോണ്‍മൗത്ത് ലൈഫ് സെന്ററിലും 28നു ചെൽട്ടണം റേസ് കോഴ്സിലും നവംബർ മൂന്നിനു മാഞ്ചസ്റ്ററിലെ ബൗളേഴ്സ് എക്സിബിഷൻ സെന്ററിലും നാലിനു ലണ്ട നിലെ ക്രൈസ്റ്റ് ചർച്ച് അവന്യുവിലുള്ള ഹാരോ ലെഷർ സെന്ററിലുമാണു കൺവൻഷൻ നടത്തുന്നത്. ദിവസവും രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകുന്നേരം അഞ്ചിനു സമാപിക്കും. കണ്വൻഷൻ ദിവസങ്ങളിൽ കൂട്ടികൾക്കായി പ്രത്യേക ശുശ്രൂഷകളും ക്രമീകരിച്ചിട്ടുണ്ട്.
കണ്വൻഷന് ഒരുക്കമായി ഒക്ടോബർ 18നു വ്യാഴാഴ്ച രാവിലെ 10 മുതൽ രാത്രി 10 വരെ ബർമിംഹാമിനടുത്തുള്ള സോൾട്ടിലിയിലെ അവർ ലേഡി ഓഫ് റോസറി ആൻഡ് സെന്റ് തെരേസാ ഓഫ് ലിസ്യു ദൈവാലയത്തിൽ ദിവ്യകാരുണ്യ ആരാധനയും പ്രാർഥനകളും ഉണ്ടായിരിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ രക്ഷാധികാരിയും വികാരി ജനറാൾ റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ ജനറൽ കോ ഒാർഡിനേറ്ററും നവസുവിശേഷവത്കരണത്തിനു വേണ്ടിയുള്ള കമ്മീഷൻ ചെയർമാൻ ഫാ. സോജി ഓലിക്കൽ ജനറൽ കണ്‍വീനറും വികാരി ജനറാൾമാരായ റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി, ഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ടെറിൻ മുല്ലക്കര, ഫാ. ജോസഫ് വെന്പാടംതറ വിസി, ഫാ. ഫിലിപ്പ് പന്തമാക്കൽ, ഫാ. ടോമി ചിറയ്ക്കൽമണവാളൻ, ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി, ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കണ്‍വൻഷനു നേതൃത്വം നല്‍കും.
റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്