+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ വിലക്കയറ്റം റിക്കാർഡ് ഭേദിച്ചു മൂന്നോട്ട്

ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ വിലക്കയറ്റം 2011 നുശേഷം റിക്കാർഡ് ഭേദിച്ച് മുന്നേറുന്നു. 2017 ഓഗസ്റ്റിനെ അപേക്ഷിച്ച് ഈവർഷം സെപ്റ്റബറിൽ 2.3 ശതമാനമാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്. രാജ്യത്തെ ഒട്ടുമിക്ക
ജർമനിയിൽ വിലക്കയറ്റം റിക്കാർഡ് ഭേദിച്ചു മൂന്നോട്ട്
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ വിലക്കയറ്റം 2011 നുശേഷം റിക്കാർഡ് ഭേദിച്ച് മുന്നേറുന്നു. 2017 ഓഗസ്റ്റിനെ അപേക്ഷിച്ച് ഈവർഷം സെപ്റ്റബറിൽ 2.3 ശതമാനമാണ് വിലക്കയറ്റം രേഖപ്പെടുത്തിയത്.

രാജ്യത്തെ ഒട്ടുമിക്ക സാധനങ്ങൾക്കും നിരക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. വില വർധനവ് ശതമാനക്കണക്കിൽ ഹീറ്റിംഗ് ഓയിൽ 35.6 ; പെട്രോൾ, ഡീസൽ 17.6; സൂപ്പർ പെട്രോൾ 11.8. ആഹാരസാധനങ്ങൾ, സസ്യ-പലചരക്കുകളിൽ 2.8; വീട്ട് വാടക 1.5 എന്നിങ്ങനെയാണ്.

നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് സാധാരണ ജനങ്ങൾക്കും കുറഞ്ഞ പെൻഷൻ വാങ്ങി ജീവിക്കുന്നവർക്കും കുടുംബത്തിൽ ഭാര്യക്കും ഭർത്താവിനും ജോലിയില്ലാത്തവർക്കും വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെൻഷൻ വാങ്ങി ജീവിക്കുന്നവർ തികച്ചും ദാരിദ്യത്തിൽ ആണെന്ന് ജർമൻ പെൻഷനേഴ്സ് സംഘടന പറഞ്ഞു. ജർമനിയിലെ പ്രവാസികളെയും വിലവർധനവ് ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോർജ് ജോണ്‍