+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ ശാലോം മീറ്റ് നവംബർ 23, 24, 25 തീയതികളിൽ

കൊളോണ്‍: ജർമനിയിൽ ശാലോം ഫെസ്റ്റിവൽ അരങ്ങേറുന്നു. റേഗൻസ്ബുർഗ്, കൊളോണ്‍, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ നവംബർ 23, 24, 25 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിലാണ് ശാലോം മീറ്റ്.നവംബർ 23 ന് ഉച്ചകഴിഞ്ഞ് നാ
ജർമനിയിൽ ശാലോം മീറ്റ്  നവംബർ 23, 24, 25 തീയതികളിൽ
കൊളോണ്‍: ജർമനിയിൽ ശാലോം ഫെസ്റ്റിവൽ അരങ്ങേറുന്നു. റേഗൻസ്ബുർഗ്, കൊളോണ്‍, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ നവംബർ 23, 24, 25 (വെള്ളി,ശനി,ഞായർ) ദിവസങ്ങളിലാണ് ശാലോം മീറ്റ്.

നവംബർ 23 ന് ഉച്ചകഴിഞ്ഞ് നാലു മുതൽ രാത്രി എട്ടു വരെ ഹോളി സ്പിരിറ്റ് ദേവാലയത്തിലാണ് (Pfarrei Heiliger Geist, Isarstr.52, 93057 Regensburg) സായാഹ്ന പ്രാർത്ഥനപരിപാടി.

വിവരങ്ങൾക്ക് : റവ.ഡോ. സേവ്യർ പറന്പി വിസി(വികാരി, ഹോളി സ്പിരിറ്റ് & സെന്‍റ് മിഖായേൽ) 015172777703, ഫാ.സാജൻ (സ്പരിച്ച്വൽ ഡയറക്ടർ, ഷാലോം മീഡിയ) 015218923654.

കൊളോണ്‍ ആസ്ഥാനമായുള്ള ഇന്ത്യൻ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 24 ന് (ശനി) രാവിലെ 10 മുതൽ വൈകുന്നേരം ആറു വരെ കൊളോണ്‍ മ്യൂൾഹൈമിലെ ലീബ്ഫ്രൗവൻ ദേവാലയ ഓഡിറ്റോറിയത്തിലാണ് (Liebfrauen Saal, Adams Str. 21, 51063 Koeln) മീറ്റ് പരിപാടി.

വിവരങ്ങൾക്ക് : ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ (ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ) 0178 9353004, ഡേവിഡ് അരീക്കൽ (കോഓർഡിനേഷൻ കമ്മറ്റി സെക്രട്ടറി) 017696021282.

25 ന് (ഞായർ) ഉച്ചയ്ക്ക് ഒന്നു മുതൽ വൈകിട്ട് ആറര വരെ ഫ്രാങ്ക്ഫർട്ടിലെ തിരുഹൃദയ ദേവാലയത്തിലാണ് (Eckenheimer Landstr. 324, 60435 Frankfurt am Main) പരിപാടി.

വിവരങ്ങൾക്ക്: ഫാ. സന്തോഷ് തോമസ് 017680303883, ഫാ. തോമസ് ഈഴോർമറ്റം 015786559296,ജോസ് പൊൻവേലി 017683572801, തോമസ് കടവിൽ 069593369, ജോസ് ആൽബെത്ത് 017694056767.

ഫാ. ജിൽറ്റോ ജോർജ് സിഎംഐ, ശാലോം ടിവി ചീഫ് എഡിറ്റർ ബെന്നി പുന്നത്തുറ എന്നിവർ നയിക്കുന്ന ശാലോം മീറ്റിൽ സിബി തോമസ് സംഗീതം ആലപിക്കും. ആത്മാവിന്‍റെ വചനചിന്തകൾ വിതറി പ്രഭാപൂരമാക്കുന്ന അഭിഷേകത്തിലേയ്ക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ