+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മലിനീകരണ നിയന്ത്രണം തൊഴിലവസരങ്ങളെ ബാധിക്കും: ജർമൻ കാർ നിർമാതാക്കൾ

ബർലിൻ: യൂറോപ്യൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വാഹന മലിനീകരണ നിയന്ത്രണം രാജ്യത്തെ തൊഴിലവസരങ്ങളെ ഗണ്യമായി ബാധിക്കുമെന്ന് ജർമൻ കാർ നിർമാതാക്കളുടെ മുന്നറിയിപ്പ്. ജർമൻ സന്പദ് വ്യവസ്ഥയുടെ നെടുംതൂണായാണ് കാ
മലിനീകരണ നിയന്ത്രണം തൊഴിലവസരങ്ങളെ ബാധിക്കും: ജർമൻ കാർ നിർമാതാക്കൾ
ബർലിൻ: യൂറോപ്യൻ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള വാഹന മലിനീകരണ നിയന്ത്രണം രാജ്യത്തെ തൊഴിലവസരങ്ങളെ ഗണ്യമായി ബാധിക്കുമെന്ന് ജർമൻ കാർ നിർമാതാക്കളുടെ മുന്നറിയിപ്പ്.

ജർമൻ സന്പദ് വ്യവസ്ഥയുടെ നെടുംതൂണായാണ് കാർ നിർമാണ മേഖല വിശേഷിപ്പിക്കപ്പെടുന്നത്. എട്ടു ലക്ഷത്തോളം പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നു. എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ടു വച്ചിരിക്കുന്നതെന്നാണ് കാർ നിർമാതാക്കളുടെ പരാതി. ഇത്തരം നിയന്ത്രണങ്ങൾ നടപ്പായാൽ അന്താരാഷ്ട്ര വിപണിയിൽ അമിത ഭാരം കാരണം യൂറോപ്യൻ കന്പനികൾ പിന്തള്ളപ്പെട്ടു പോകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

2030 ആകുന്നതോടെ പുതിയ കാറുകൾ പുറത്തു വിടുന്ന കാർബണ്‍ ഡയോക്സൈഡിന്‍റെ അളവ് 35 ശതമാനം കുറയ്ക്കണമെന്നാണ് ഏറ്റവും പുതിയ നിർദേശം. അടുത്ത വർഷം പകുതിയോടെ ബർലിനിലെ വിവിധ നിരത്തുകളിൽ ഡീസൽ വാഹന നിരോധനം നടപ്പാക്കിയേ തീരൂ എന്ന് അഡ്മിനിസ്ട്രേറ്റീവ് കോടതി വിധിയും ജർമൻ കാർ നിർമാണ മേഖലയെ ബാധിച്ചേക്കും. ഇത്തരം കാര്യങ്ങളിൽ കൂടുതൽ പഠന റിപ്പോർട്ടുകൾ കാത്ത് സമയം വൈകിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

2019 മാർച്ചോടെ മോട്ടോർ വാഹന വകുപ്പ് ഇതിനാവശ്യമായ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിക്കണം. 11 റോഡ് സെക്ഷനുകളിലെങ്കിലും 2019 ജൂണോടെ ഇതു നടപ്പാക്കേണ്ടി വരും.രണ്ടു ലക്ഷം വാഹനങ്ങളെ ഇതു ബാധിക്കുമെന്നാണ് കണക്കാക്കുന്നത്. യൂറോ 5 നിലവാരമില്ലാത്ത ഡീസൽ വാഹനങ്ങൾക്കായിരിക്കും പൂർണ നിരോധനം ഏർപ്പെടുത്തുന്നതെന്നും കോടതി വ്യക്തമാക്കി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ