+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഹോളിവീൻ " ആഘോഷങ്ങൾ ഒക്ടോബർ 13 ന്

ബർമിംഗ്ഹാം: ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് തുടക്കംകുറിച്ച "ഹോളിവീൻ " ആഘോഷങ്ങൾ ഒക്ടോബർ 13 ന് (രണ്ടാം ശനിയാഴ്ച) കൺവൻഷനിൽ നടക്കും. യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്‍റെ പുനരുഥാ
ബർമിംഗ്ഹാം: ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് തുടക്കംകുറിച്ച "ഹോളിവീൻ " ആഘോഷങ്ങൾ ഒക്ടോബർ 13 ന് (രണ്ടാം ശനിയാഴ്ച) കൺവൻഷനിൽ നടക്കും.

യൂറോപ്പിൽ ക്രൈസ്തവ മാഹാത്മ്യത്തിന്‍റെ പുനരുഥാരണത്തിനായി ദൈവികേതരസങ്കല്പങ്ങളുടെ പ്രതിരൂപമായ ഹാലോവീൻ ആഘോഷങ്ങൾക്ക് പകരം വിശുദ്ധരുടെയും മാലാഖമാരുടെയും വേഷവിധാനങ്ങളോടെ ക്രിസ്തുവിന്‍റെ പടയാളികളാകുവാൻ കുട്ടികളെയും മാതാപിതാക്കളെയും ഉദ്ബോധിപ്പിച്ചുകൊണ്ട് രണ്ടാം ശനിയാഴ്ച്ച കൺവൻഷനിൽ കഴിഞ്ഞവർഷം തുടക്കമിട്ട ഹോളിവീൻ ആഘോഷങ്ങൾ ദൈവരാജ്യ സ്ഥാപനം മുൻനിർത്തി ഈ വർഷവും ഏറ്റവും ശ്രദ്ധേയമായരീതിയിൽ നടത്തുവാൻ സെഹിയോൻ യൂറോപ്പ് ഒരുങ്ങിക്കഴിഞ്ഞു.

പ്രായഭേദമന്യേ സാധിക്കുന്ന എല്ലാ കുട്ടികളും വിശുദ്ധരുടെയോ മാലാഖാമാരുടെയോ ക്രിസ്തീയതയ്ക്കു പ്രാമുഖ്യം നൽകുന്ന മറ്റെന്തെങ്കിലും വേഷവിധാനങ്ങളോടെയോ കൺവൻഷനിൽ എത്തിച്ചേരണമെന്ന് ഫാ.സോജി ഓലിക്കൽ അഭ്യർഥിച്ചു.

വിലാസം: KELVIN WAY, WEST BROMWICH, BIRMINGHAM, B70 7JW.

വിവരങ്ങൾക്ക്: തോമസ് 07877 508926.

റിപ്പോർട്ട്: ബാബു ജോസഫ്