+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പ്രൗഡഗംഭീര തുടക്കം

ഹെല്‍സിങ്കി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷൻ ഫിന്‍ലന്‍ഡ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. നടനും പിന്നണി ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ യൂറോപ
ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പ്രൗഡഗംഭീര തുടക്കം
ഹെല്‍സിങ്കി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷൻ ഫിന്‍ലന്‍ഡ് പ്രൊവിന്‍സ് ഉദ്ഘാടനം ചെയ്തു. നടനും പിന്നണി ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഇതോടെ യൂറോപ്പിലെ 28 രാജ്യങ്ങളില്‍ ഡബ്ല്യുഎംഎഫിന് യൂണിറ്റുകളായി.

ഒക്ടോബര്‍ 7ന് ഹെല്‍സിങ്കിയില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ വാണി റാവു, പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളായ രാജ് കലേഷ്, ആര്‍.ജെ. മാത്തുക്കുട്ടി, ഡബ്ല്യുഎംഎഫ് ഫിന്‍ലന്‍ഡ് പ്രസിഡന്‍റ് അനുരാജ് ഓള്‍നേടിയന്‍, യൂറോപ്പ് റീജൺ വൈസ് പ്രസിഡന്‍റ് ടെറി തോമസ്, കോഓർഡിനേറ്റര്‍ സാജന്‍ രാജു എന്നിവരും പങ്കെടുത്തു.

തുടർന്നു രാജ് കലേഷിന്‍റെ മാജിക്ക് ഷോ അരങ്ങേറി. പരിപാടിയിലുടനീളം ആര്‍.ജെ. മാത്തുക്കുട്ടി ഒരുക്കിയ വിനോദ പരിപാടികള്‍ ഏറെ ശ്രദ്ധേയമായി. ഫിന്‍ലന്‍ഡിലെ മലയാളികള്‍ ഒരുക്കിയ പരിപാടികളും അരങ്ങേറി.

ഡബ്ല്യുഎംഎഫ് ഗ്ലോബല്‍ ജോയിന്‍റ് സെക്രട്ടറി അരുണ്‍ മോഹന്‍ (സ്വീഡന്‍), ഗ്ലോബല്‍ ഐ ടി കോര്‍ഡിനേറ്റര്‍ ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലാന്‍ഡ്) എന്നിവരും മറ്റു ഇന്ത്യന്‍ അസോസിയേഷനുകളായ സുയമി ഇന്ത്യ സെയുറ, ഫിന്‍ലന്‍ഡ് തമിഴ് അസോസിയേഷന്‍, തെലുങ്ക് അസോസിയേഷന്‍, പഞ്ചാബ് അസോസിയേഷന്‍, മഹരാഷ്ട്ര മണ്ഡല്‍ ഭാരവാഹികളും പങ്കെടുത്തു. വിനീത് ശ്രീനിവാസന്‍റെ സംഗീത വിരുന്നോടെ സമ്മേളനം സമാപിച്ചു.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ