സൗത്താംപ്ടൺ: സൗത്താംപ്ടണിലെ റീജന്റ് പാർക്ക് കമ്യൂണിറ്റി കോളജിൽ ഒക്ടോബർ 6 നു നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേളയിൽ 122 പോയിന്റോടെ മലയാളി അസോസിയേഷൻ ഓഫ് പോർട്ടസ്മൗത്ത് ചാമ്പ്യന്മാരായി. കെസിഡബ്ല്യുഎ ക്രോയ്ഡനിൽ നിന്നുള്ള ശ്രുതി അനിൽ കലാതിലകമായി. മത്സരിച്ച വിവിധ ഇനങ്ങളിലായി 12 . 5 പോയിന്റ് നേടിയാണ് ശ്രുതി അനിൽ ഈ നേട്ടം കൈവരിച്ചത്.
യുക്മ നാഷണൽ പ്രസിഡന്റ് വർഗീസ് ജോണും സെക്രട്ടറി ബാലാസജീവ് കുമാറും ചേർന്ന് കലാമേള ഉദ്ഘാടനം ചെയ്തു. യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ് മുഖ്യാതിഥിയായിരുന്നു. റീജണൽ പ്രസിഡന്റ് ലാലു ആന്റണി അധ്യക്ഷത വഹിച്ചു.
റീജണിൽ നിന്നുള്ള നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോമോൻ കുന്നേൽ , കലാമേള കമ്മിറ്റി വൈസ് ചെയർമാൻ മാത്യു വർഗീസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
തുടര്‍ന്നു മൂന്ന് വേദികളിലായി മത്സരങ്ങള്‍ ആരംഭിച്ചു. പരിചയസമ്പന്നരായ മനോജ് കുമാര്‍ പിള്ള , ജേക്കബ് കോയിപ്പള്ളി, അജു എബ്രഹാം , സുരേഷ് പി.കെ. എന്നിവരാണ് വേദികൾ നിയന്ത്രിച്ചത്. റീജിയണിലെ 15 അംഗ അസോസിയേഷനുകളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് എന്‍ട്രി ഉണ്ടായിരുന്നു. വാശിയേറിയ പോരാട്ടമാണ് ഒട്ടുമിക്ക ഇനങ്ങളിലും അരങ്ങേറിയത്. ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ പങ്കെടുത്തവരില്‍ 13 അസോസിയേഷനുകള്‍ക്കും ഏതെങ്കിലും ഒരു സമ്മാനമെങ്കിലും നേടുവാന്‍ കഴിഞ്ഞു. എല്ലാ വിജയികളും കൂടി ആകെ സ്ക്കോര്‍ ചെയ്തിരിക്കുന്നത് 419 പോയിന്റാണ്. വിജയം നേടിയ അസോസിയേഷനുകള്‍ക്ക് പ്രത്യേക മേല്‍കൈ അവകാശപ്പെടാനാവാത്ത വിധമാണ് പോയിന്റ് നില നില്‍ക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് എല്ലാ ഇനങ്ങളിലും തന്നെ നടന്നത്.
കെസിഡബ്ല്യുഎ ക്രോയിഡോണ്‍ 112 പോയിന്റുമായി രണ്ടാം സ്ഥാനം നേടി കലാതിലകപ്പട്ടം ഉള്‍പ്പെടെ നേടി തങ്ങളുടെ കരുത്ത് തെളിയിച്ചു. മിസ്മാ ബർജസ്ഹിൽ 54 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി.സീമ ഈസ്റ്റ്ബോൺ 49 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
വിവിധ കാറ്റഗറികളില്‍ വിജയികളായവര്‍:
കിഡ്സ്: ഹെലേന ജെയിംസ് . ഡി കെ സി ഡോർസെറ്റ്.
സബ് ജൂനിയേഴ്സ്: നീമ സജി (എം. എ പോര്‍ട്ട്സ്മൗത്ത്)
ജൂനിയേഴ്സ്: കാമറൂൺ ജോസഫ്, (റിഥം ഹോർഷം)
സീനിയേഴ്സ്: ബിജി സിബി (മിസ്മാ ബർജസ്ഹിൽ )
വൈകുന്നേരം നടന്ന സാംസ്ക്കാരിക സമ്മേളനവും സമ്മാനദാനവും യുക്മ മുന്‍ ദേശീയ ട്രഷറർ ഷാജി തോമസ് ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ ജനറൽ സെക്രട്ടറി സജീഷ് ടോം, യുക്മ ബോട്ട് റേസ് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ യുക്മ സാംസ്ക്കാരിക വേദി കൺവീനർമാരായ ജേക്കബ് കോയിപ്പള്ളി, മാത്യു ഡൊമെനിക് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. യുക്മാ കലാമേളയ്ക്ക്അം വേണ്ടി പ്രത്യേകം സോഫ്റ്റ്വെയർ ഉണ്ടാക്കി തന്ന സൗത്ത് ഈസ്റ്റ് റീജണൽ മുൻ സെക്രട്ടറി പി.എം. ജോസിനെ ചടങ്ങിൽ ആദരിച്ചു. അസോസിയേഷന് ഭാരവാഹികളായ ഡോ : അജയ് മേനോൻ, ഡെന്നിസ് വറീത്, ജോഷി ജേക്കബ്, മാക്സി അഗസ്റ്റിൻ , സജി , സൈമി ജോർജ് , ആരോമൽ, ഷിറാസ് , എന്നിവർ ചേര്‍ന്ന് പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്കി.
റിപ്പോർട്ട്: അജിത് വെണ്മണി