+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ പെൻഷനേഴ്സിൽ വിദേശത്തു താമസിച്ചു പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്

ബർലിൻ: ജർമനിയിൽ പെൻഷൻ വാങ്ങുന്നവരിൽ 1.5 മില്യണ്‍ പേരും വിദേശ രാജ്യങ്ങളിൽ താമസിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2000 ൽ വിദേശ രാജ്യത്ത് താമസിച്ച് പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 1.1 മില
ജർമൻ പെൻഷനേഴ്സിൽ വിദേശത്തു താമസിച്ചു പെൻഷൻ വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്
ബർലിൻ: ജർമനിയിൽ പെൻഷൻ വാങ്ങുന്നവരിൽ 1.5 മില്യണ്‍ പേരും വിദേശ രാജ്യങ്ങളിൽ താമസിക്കുന്നതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2000 ൽ വിദേശ രാജ്യത്ത് താമസിച്ച് പെൻഷൻ വാങ്ങുന്നവരുടെ എണ്ണം 1.1 മില്യണ്‍ ആയിരുന്നത് 2018 മധ്യത്തോടെ 1.5 മില്യണ്‍ ആയി ഉയർന്നു.

വർധിച്ചു വരുന്ന ജീവിത ചെലവും വാർധക്യത്തിലെത്തുന്ന പെൻഷനേഴ്സിന് കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളുമാണ് ഇതിനു കാരണമായി പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. പെൻഷനേഴ്സിന്‍റെ വർധനവ് ജർമനിക്ക് അന്തർദേശീയമായി ഗുണത്തേക്കാളേറെ ദോഷം വരുത്തുമെന്നാണ് ജർമൻ പെൻഷനേഴ്സ് അസോസിയേഷൻ വിലയിരുത്തൽ.

റിപ്പോർട്ട്: ജോർജ് ജോണ്‍