+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി ഗ്ലോറി ടു ഗോഡ് മാർ സ്രാമ്പിക്കൽ റിലീസ് ചെയ്തു

ലണ്ടൻ: പ്രശസ്ത ക്രിസ്തീയ ഭക്തിഗാന സംഗീത ലോകത്തെ ഗായകരായ പീറ്റർ ചേരാനെല്ലൂർ ബേബി ജോൺ കലയന്താനി കൂട്ടുകെട്ടിന്‍റെ സംഗീത സപര്യയുടെ സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ആസ്വാദക സദസിനുള്ള ആത്‌മീയ ഗാന ഉപഹ
ദി ഗ്ലോറി ടു ഗോഡ്   മാർ സ്രാമ്പിക്കൽ റിലീസ് ചെയ്തു

ലണ്ടൻ: പ്രശസ്ത ക്രിസ്തീയ ഭക്തിഗാന സംഗീത ലോകത്തെ ഗായകരായ പീറ്റർ ചേരാനെല്ലൂർ - ബേബി ജോൺ കലയന്താനി കൂട്ടുകെട്ടിന്‍റെ സംഗീത സപര്യയുടെ സിൽവർ ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ആസ്വാദക സദസിനുള്ള ആത്‌മീയ ഗാന ഉപഹാരമായി "ദി ഗ്ലോറി ടു ഗോഡ് ' പുറത്തിറക്കി.

ക്രിസ്തീയ ഭക്തി ഗാന രംഗത്ത് 1500 -ൽ അധികം സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം നൽകിയ പീറ്റർ ചേരാനെല്ലൂർ - ബേബി ജോൺ കാലയന്താനി കൂട്ടുകെട്ടിൽ നിന്നും പുനർജനിക്കുന്ന ഈ വർഷത്തെ ഏറ്റവും മികച്ച ആത്‌മീയ ഗാന ഉപഹാരം "ദി ഗ്ലോറി ടു ഗോഡ് ", യുകെ മലയാളിയും ഗായകനുമായ ജോമോൻ മാമ്മൂട്ടിലാണ് നിർമിച്ചു യുകെയിലും മറ്റു വിവിധ രാജ്യങ്ങളിലുമായി റിലീസ് ചെയ്യുന്നത്.

"ഇസ്രായേലിൻ നാഥനായി വാഴും ഏകദൈവം..", "സാഗരങ്ങളെ ശാന്തമാക്കിയോൻ ...ശക്തനായവൻ കൂടെയുണ്ട് .."എന്നിങ്ങനെ മനുഷ്യ ഹൃദയങ്ങളെ കീഴടക്കി ആത്‌മീയതയിലേക്കു നയിച്ച നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾക്കൊപ്പം ചേർത്തു വയ്ക്കാവുന്ന "സെഹിയോൻ സ്മരണയേകും..' എന്ന സൂപ്പർ ഹിറ്റ് ഗാനമായി ഗ്ലോറി ടു ഗോഡിൽ കെ.ജി മാർക്കോസിന്‍റെ ശബ്ദ സ്വര മാധുരിയിൽ ആലപിച്ച ഗാനം നവ തരംഗമായി മാറിയിരിക്കുന്നു. ക്രിസ്തീയ ഭക്തിഗാന രംഗത്തെ എക്കാലത്തെയും അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ' ഞാൻ മരണത്തെ ജയിച്ചവൻ..' ആരാധനാവേളയുടെ പവിത്രത ഉദ്ദീപിപ്പിക്കുന്ന ഗാനമായി ശ്രദ്ധേയമായി കഴിഞ്ഞു. ഇവരെക്കൂടാതെ അതുല്യ പ്രതിഭകളായ മധു ബാലകൃഷ്ണൻ, അഭിജിത് കൊല്ലം,മ്യൂസിക് ഡിറക്ടറും നിരവധി തമിഴ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള അൽഫോൻസ്, വിൽ‌സൺ പിറവം, മനോജ് ക്രിസ്റ്റി, നിക്സൺ എന്നിവർക്കൊപ്പം യുകെ മലയാളിയും ഗായികയുമായ ഡെന്ന ആൻ ജോമോൻ, മിഥില മൈക്കിൾ, നൈഡിൻ പീറ്റർ, നിസി മേരി മാത്യു, ജോമോൻ മാമ്മൂട്ടിൽ, പീറ്റർ ചേരാനെല്ലൂർ തുടങ്ങിയവർ ആലപിച്ച 16 ഗാനങ്ങളും അതിന്‍റെ കരോക്കേയും അടങ്ങിയ ആൽബം ആണ് മാമ്മൂട്ടിൽ ക്രിയേഷനിലൂടെ യുകെയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി റിലീസ് ചെയ്തിരിക്കുന്നത്.

"ദി ഗ്ലോറി ടു ഗോഡ്' ആൽബത്തിന്‍റെ പ്രകാശന കർമം പ്രസ്റ്റൺ സെന്‍റ് അൽഫോൻസാ കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ഇന്ത്യയിലെ പ്രകാശനകർമം സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ്‌ ആലഞ്ചേരി സെപ്റ്റംബർ 8 നു കൊച്ചിയിലെ സെൻറ് മേരീസ് ബസലിക്കയിൽ നിർവഹിച്ചു.

വിവരങ്ങൾക്ക് : ജോമോൻ മാമ്മൂട്ടിൽ: 07930431445.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ