+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തിരുവചന ദൃശ്യ വിരുന്നൊരുക്കി ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം

ലണ്ടൻ: ഹെയർഫീൽഡിലെ സ്പോർട്സ് അക്കാദമിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന ബൈബിൾ കലോത്സവം തിരുവചനങ്ങളുടെ മികവുറ്റ സംഗീത,നൃത്ത,നടന ആവിഷ്കാരങ്ങളിലൂടെ വിശ്വാസ വിരുന്നായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങൾ അരങ്ങുവാണ വ
തിരുവചന ദൃശ്യ വിരുന്നൊരുക്കി ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം
ലണ്ടൻ: ഹെയർഫീൽഡിലെ സ്പോർട്സ് അക്കാദമിയിൽ മണിക്കൂറുകൾ നീണ്ടു നിന്ന ബൈബിൾ കലോത്സവം തിരുവചനങ്ങളുടെ മികവുറ്റ സംഗീത,നൃത്ത,നടന ആവിഷ്കാരങ്ങളിലൂടെ വിശ്വാസ വിരുന്നായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങൾ അരങ്ങുവാണ വേദി അക്ഷരാർഥത്തിൽ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീർക്കുകയായിരുന്നു.

വിശുദ്ധ ഗ്രന്ഥം പ്രതിഷ്‌ഠിച്ചു കൊണ്ട് നിലവിളക്കു തെളിച്ചു ശുഭാരംഭം കുറിച്ച ലണ്ടൻ റീജണൽ ബൈബിൾ കലോത്സവം ഫാ.തോമസ് പാറയടി ഉദ്ഘാടനം ചെയ്തു. റീജണൽ സഹകാരി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യൻ ചാമക്കാല, ഫാ.ഹാൻസ് പുതിയകുളങ്ങര,ഡീക്കൻ ജോയ്‌സ് ജെയിംസ് എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി. ലണ്ടൻ റീജണലിലെ വെസ്റ്റ്മിൻസ്റ്റർ, ബ്രെൻഡ്‌വുഡ്, സൗത്താർക്ക് തുടങ്ങിയ ചാപ്ലിൻസികളുടെ കീഴിലുള്ള 32 വിശുദ്ധ കുർബാന കേന്ദ്രങ്ങളിൽ നിന്നായി വിജയിച്ചെത്തിയ മത്സരാർഥികൾ അതുല്യമായ കലാ നൈപുണ്യവും ദൃശ്യ വിസ്മയവുമാണ് ആണ് മത്സര വേദിയിൽ പുറത്തെടുത്തത്.

പാട്ട്,ഡാൻസ്,ടാബ്ലോ,പ്രശ്ചന്ന വേഷം,സ്കിറ്റ്,ബൈബിൾ ക്വിസ്, ബൈബിൾ റീഡിംഗ് ഉപന്യാസം,പ്രസംഗം,പെയിന്‍റിംഗ്, ചിത്ര രചന അടക്കം വിവിധ പ്രായാടിസ്ഥാനത്തിൽ നടത്തപ്പെട്ട നിരവധി മത്സരങ്ങൾ അത്യന്തം ആവേശവും വാശിയും നിറഞ്ഞതായി. മത്സരാർഥികളുടെ വർധനവും വൻ ജനാവലിയുടെ പങ്കാളിത്തവും ലണ്ടൻ റീജണൽ കലോത്സവത്തിന് ആവേശം പകർന്നു.

മതാധ്യാപകരുടെയും പള്ളിക്കമ്മിറ്റിക്കാരുടെയും നിസീമമായ സഹകരണവും നേതൃത്വവും പ്രഫഷണൽ വിധികർത്താക്കളുടെ സ്തുത്യർഹമായ സേവനവും മാതാപിതാക്കളുടെ അതീവ താത്പര്യവും സഭാ സമൂഹത്തിന്റെ പ്രോത്സാഹനവും അക്കാദമിയുടെ
വിശാലമായ സൗകര്യങ്ങളും ലണ്ടൻ റീജണൽ കലോത്സവത്തെ വൻ വിജയമാക്കി.

ഈസ്റ്റ്ഹാം പാരീഷ് സമൂഹങ്ങൾ മത്സരങ്ങളിൽ കൂടുതൽ നേട്ടങ്ങൾ കൊയ്തപ്പോഴും ഗില്ലിങ്ങാമും വാൽത്തംസ്റ്റോവും സൗത്തെൻഡും തൊട്ടു പുറകിൽ തന്നെ നിലകൊണ്ടു. ലണ്ടൻ റീജണിലെ എല്ലാ വിശുദ്ധ കുർബാന കേന്ദ്രങ്ങളും ശക്തമായ മത്സരങ്ങൾ കാഴ്ചവച്ചു. ബൈബിൾ സ്കിറ്റുകളും ടാബ്ലോകളും കലോത്സവത്തിലെ ഏറ്റവും ശ്രദ്ധേയമായി.

കലോത്സവം വൻ വിജയമാക്കി തീർത്ത ഏവർക്കും ഫാ.ജോസ് നന്ദി പറഞ്ഞു. ഏറ്റവും കൂടുതൽ പോയിന്‍റ് നേടി ഈസ്റ്റ് ഹാം ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവ ഗ്രാൻഡ് ഫിനാലെയിൽ ലണ്ടൻ റീജണിന് നന്നായി പെർഫോം ചെയ്യുവാനും വിജയം നേടുവാനും ആശംസകൾ നേർന്നു.