ബംഗളൂരു: കർണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്നു. സംസ്ഥാന പ്രസിഡൻറ് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു വേണ്ടി മലയാളി കോണ്‍ഗ്രസ് പ്രവർത്തകർ വീടുകൾ കയറിയുള്ള പ്രചാരണ പരിപാടികൾ നടത്താൻ യോഗം തീരുമാനിച്ചു. കൂടാതെ വോട്ടേഴ്സ് ഐഡി കാന്പെയിൻ എല്ലാ മണ്ഡലങ്ങളിലും നടത്താനും തീരുമാനമായി. പ്രളയദുരന്തത്തിൽ മലയാളി കോണ്‍ഗ്രസ് നടത്തിയ ദുരിതാശ്വാസ പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും യോഗം നന്ദി അറിയിച്ചു. പുതുതായി തിരഞ്ഞെടുത്ത സംസ്ഥാന ഭാരവാഹികളെ യോഗം അനുമോദിച്ചു.
ബോബി ഓണാട്ട്, ഗോപിനാഥ്, ലിൻറോ കുര്യൻ, ജോമോൻ, അഡ്വ. മാത്യു, അരുണ്‍കുമാർ, അഡ്വ. രാജ്മോഹൻ, അഡ്വ. കെ.ആർ.ജോബി, അഷ്റഫ് കൂർഗ്, സുബിൻ തോമസ്, നിർമൽ, സിജു വർഗീസ്, സിജോ തോമസ്, മിഥുൻ പീറ്റർ, അനൂപ്, ഷാജിൽ, ജോസഫ്, രാജൻ കിഴുമുറി, ജോഷി, പ്രശാന്ത് കൈരളി, പ്രേംദാസ്, ബിജു പ്ലാച്ചേരി, അനിൽ ഫ്രാൻസിസ്, പി.എഫ്. ജോബി, മഹ്റൂഫ്, മീര, ഡാനി, സുബൈർ, കിരണ്‍ രാജ് എന്നിവർ വിവിധ വിഷയങ്ങളെപ്പറ്റി സംസാരിച്ചു.
കർണാടക മലയാളി കോണ്‍ഗ്രസ് യോഗം
08:12 PM Oct 01, 2018 | Deepika.com