ബംഗളൂരു: ഹെബ്ബഗോഡി പരി. വ്യാകുലമാതാ ഇടവകയിൽ പരിശുദ്ധ വ്യാകുലമാതാവിൻറെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിൻറെയും തിരുനാൾ സംയുക്തമായി ആഘോഷിച്ചു. സെപ്റ്റംബർ 22ന് വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനയ്ക്കും മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ മുഖ്യകാർമികത്വം വഹിച്ചു. പുതിയതായി പണികഴിപ്പിക്കുന്ന ദേവാലയത്തിൻറെ ശിലാ ആശീർവാദവും മാർ ആൻറണി കരിയിൽ നിർവഹിച്ചു.
പ്രധാന തിരുനാൾ ദിനമായ 23ന് വൈകുന്നേരം 4.15ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് മാണ്ഡ്യ രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവയും നടന്നു. ചടങ്ങുകൾക്ക് വികാരി ഫാ. ലാലു തടത്തിലാങ്കൽ എംഎസ്എഫ്എസ് നേതൃത്വം വഹിച്ചു.
തിരുനാൾ ആഘോഷിച്ചു
08:11 PM Oct 01, 2018 | Deepika.com