+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൃത്താഞ്ജലി &കലോത്സവം 2018: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസ് നവംബർ 2 ,3 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്ന "നൃത്താഞ്ജലി &കലോത്സവം 2018 'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. നൃത്താഞ്ജലി വെബ് സൈറ്
നൃത്താഞ്ജലി &കലോത്സവം 2018: ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസ് നവംബർ 2 ,3 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്ന "നൃത്താഞ്ജലി & കലോത്സവം 2018 'ത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.

നൃത്താഞ്ജലി വെബ് സൈറ്റിലൂടെയാണ് മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യേണ്ടത്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേപാൽ തുടങ്ങിയവ ഉപയോഗിച്ച് രജിസ്ട്രേഷൻ ഫീസ് അടയ്ക്കാനുള്ള സൗകര്യം ഉണ്ട്. മത്സരങ്ങളുടെ ക്രമീകരണങ്ങൾ ഒരുക്കുവാനും സുഗമമായ നടത്തിപ്പും മൂല്യനിർണയത്തിന്‍റെ സൗകര്യവും കണക്കിലെടുത്ത് വെബ് സൈറ്റിൽ കൂടി ഓണ്‍ലൈനായി മാത്രമേ രജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ.

5 ഇനങ്ങളിലോ അതിൽ കൂടുതലോ രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീസിൽ 10% ഡിസ്‌കൗണ്ട് ലഭിക്കും. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 20 ആണ്.

രജിസ്ട്രേഷനുള്ള വെബ് സൈറ്റ് ചുവടെ: www.nrithanjali.com

ഈ വർഷത്തെ പുതിയ ഇനമായി ജൂണിയർ , സീനിയർ വിഭാഗങ്ങളിലായി 'ഐറിഷ് ഡാൻസ്' മത്സരവും സീനിയർ വിഭാഗത്തിൽ മലയാളം ചെറുകഥാ മത്സരവും ഉണ്ടാവും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കളറിംഗ്, ഡ്രോയിംഗ്, പെയിന്‍റിംഗ് മത്സരങ്ങൾ, ഡബ്ല്യുഎംസി മലയാളം ലൈബ്രറി ഏർപ്പെടുത്തുന്ന പ്രത്യേക മത്സരങ്ങളായ മലയാളം അക്ഷരമെഴുത്ത്, മലയാളം ചെറുകഥാ രചനാ മത്സരങ്ങളും ആദ്യദിനമായ നവംബർ ര‍ണ്ടിന് നടക്കും.

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, മുൻവർഷങ്ങളിലെ മത്സരങ്ങളുടെ ചിത്രങ്ങൾ ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.

വിവരങ്ങൾക്ക് : കിംഗ് കുമാർ വിജയരാജൻ - 0872365378, ബിജോയ് ജോസഫ് - 0876135856, സജേഷ് സുദർശൻ - 0833715000, സെറിൻ ഫിലിപ്പ് - 0879646100.

റിപ്പോർട്ട് :ജയ്സൺ കിഴക്കയിൽ