+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓസ്ട്രിയയില്‍ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നു

വിയന്ന: ഓസ്ട്രിയയിലെ ഓരോ സ്കൂളിലെയും നാലിലൊന്ന് വിദ്യാര്‍ഥികളുടെ മാതൃഭാഷ ജര്‍മ്മനല്ല. അതായത് ഓസ്ട്രിയയിലെ 51 ശതമാനം വിദ്യാര്‍ഥികളും വിദേശികള്‍ തന്നെ. പാര്‍ലമെന്‍റിൽ സമര്‍പ്പിച്ച ദേശീയോദ്ഗ്രഥന റിപ്പോര
ഓസ്ട്രിയയില്‍   വിദേശ  വിദ്യാര്‍ഥികളുടെ  എണ്ണം  വര്‍ധിക്കുന്നു
വിയന്ന: ഓസ്ട്രിയയിലെ ഓരോ സ്കൂളിലെയും നാലിലൊന്ന് വിദ്യാര്‍ഥികളുടെ മാതൃഭാഷ ജര്‍മ്മനല്ല. അതായത് ഓസ്ട്രിയയിലെ 51 ശതമാനം വിദ്യാര്‍ഥികളും വിദേശികള്‍ തന്നെ. പാര്‍ലമെന്‍റിൽ സമര്‍പ്പിച്ച ദേശീയോദ്ഗ്രഥന റിപ്പോര്‍ട്ടിലാണ് ഈ വസ്തുതകള്‍ വ്യക്തമാക്കുന്നത്.

2018 ലെ വാര്‍ഷിക ദേശീയോദ്ഗ്രഥന റിപ്പോർട്ട് ജീവിതത്തിന്‍റെ സമസ്ത മേഖലകളെയും പ്രതിബാധിക്കുന്നുണ്ട്. ഇതനുസരിച്ച് കുടിയേറ്റം, അഭയാര്‍ഥിത്വം, വിദ്യാഭ്യാസം, സാമൂഹിക സാംസ്കാരിക മേഖലകള്‍ ഇവയൊക്കെ വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ ഭാഗമായി വിലയിരുത്തുന്നു.

ദേശീയോദ്ഗ്രഥന മന്ത്രി കാരിന്‍ ക്നൈസലിന്‍റെ അഭിപ്രായത്തില്‍ കുടിയേറ്റക്കാരുടെ രണ്ടാം തലമുറയില്‍പ്പെട്ട വിദ്യാര്‍ഥികളും മാതൃഭാഷയായി ജര്‍മ്മന്‍ ഭാഷ ഉപയോഗിക്കുന്നില്ല. ദേശീയോദ്ഗ്രഥനത്തിന്‍റെ പ്രധാന ചാലകം സ്ത്രീകളാണെന്നും വിദ്യാര്‍ഥികളുടെ വിദ്യാഭാസ കാര്യത്തില്‍ സ്ത്രീകള്‍ നിസ്തുല പങ്ക് വഹിക്കണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍