+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇറ്റലി കുടിയേറ്റ പ്രതിസന്ധി : സർക്കാർ ബിൽ പാസാക്കി

റോം: മെഡിറ്ററേനിയൻ കടന്ന് അനധികൃതമായി യൂറോപ്പിലേയ്ക്കു കുടിയേറുന്ന ആയിരക്കണക്കിനു വരുന്ന അഭയാർഥികളെ തടയാൻ ഇറ്റാലിയൻ സർക്കാർ പുതിയ കുടിയേറ്റ ബിൽ പാസാക്കി. ഇതനുസരിച്ച് അഭയാർഥികളായി കുടിയേറുന്നവർ ക
ഇറ്റലി കുടിയേറ്റ പ്രതിസന്ധി : സർക്കാർ ബിൽ പാസാക്കി
റോം: മെഡിറ്ററേനിയൻ കടന്ന് അനധികൃതമായി യൂറോപ്പിലേയ്ക്കു കുടിയേറുന്ന ആയിരക്കണക്കിനു വരുന്ന അഭയാർഥികളെ തടയാൻ ഇറ്റാലിയൻ സർക്കാർ പുതിയ കുടിയേറ്റ ബിൽ പാസാക്കി. ഇതനുസരിച്ച് അഭയാർഥികളായി കുടിയേറുന്നവർ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടുവെന്നു തെളിഞ്ഞാൽ അത്തരക്കാരെ ഉടൻതന്നെ നാടുകടത്തുന്ന ബില്ലിനാണ് സർക്കാർ അംഗീകാരം നൽകിയത്.

ഇറ്റലിയെ ശാന്തമാക്കാൻ മുന്നോട്ടുവയ്ക്കാനുള്ള ഒരു ചുവട് എന്ന വിശേഷണത്തിലാണ് ആഭ്യന്തരമന്ത്രി മറ്റെയോ സാൽവിനി ബില്ലിനെ വിശദീകരിച്ചത്. കുടിയേറ്റക്കാരെ നാടുകടത്തുക മാത്രമല്ല എളുപ്പത്തിൽ ഇറ്റാലിയൻ പൗരത്വം എടുത്തുകളയുകയും ചെയ്യുന്ന വിധത്തിലാണ് സർക്കാരിന്‍റെ പുതിയ ബില്ലിൽ പറയുന്നത്.ബലാത്സംഗവും ആക്രമണവും പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ കുറ്റക്കാരനാണെങ്കിൽ കുടിയേറ്റക്കാരെ അപ്പോൾ തന്നെ നാടുകടത്തും.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ