+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്ന മലയാളി അസോസിയേഷന്‍ കായികദിനം ആഘോഷിച്ചു

വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിഎംഎയുടെ സ്പോര്‍ട്സ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിയന്നയിലെ 22 മത്തെ ജില്ലയിലെ ,ഡൊനൌ സിറ്റി സ്പോര്‍ട്സ് സെന്‍ററില്‍ നടന്ന കായിക മത്സരങ്ങള്‍
വിയന്ന  മലയാളി അസോസിയേഷന്‍ കായികദിനം ആഘോഷിച്ചു
വിയന്ന: ഓസ്ട്രിയയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ വിഎംഎയുടെ സ്പോര്‍ട്സ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിയന്നയിലെ 22 -മത്തെ ജില്ലയിലെ ,ഡൊനൌ സിറ്റി സ്പോര്‍ട്സ് സെന്‍ററില്‍ നടന്ന കായിക മത്സരങ്ങള്‍ വിഎംഎ അധ്യക്ഷന്‍ രാജന്‍ കുറുന്തോട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു.

സ്പോര്‍ട്സ് ക്ലബ് സെക്രട്ടറി ലിന്‍റോ പാലക്കുടി കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 250 ഓളം പേര്‍ പങ്കെടുത്ത കായിക മത്സരങ്ങള്‍ രാത്രി പതിനൊന്നര വരെ നീണ്ടു. ലോംഗ് ജംപ് ഫുട്ബോള്‍, ബീച്ച് വോളിബോള്‍, വടംവലി തുടങ്ങിയവ മത്സരങ്ങളുടെ ഭാഗമായിരുന്നു. മത്സരാര്‍ഥികള്‍ക്കായി നാടന്‍ കപ്പയും ഇറച്ചിയും അടക്കം യൂറോപ്യൻ ഭക്ഷണവും ക്രമീകരിച്ചിരിച്ചിരുന്നു.

സണ്ണി മണിയഞ്ചിറ, ജോർജ് ഞൊണ്ടിമാക്കല്‍, ജന്‍സണ്‍ തട്ടില്‍, സോജറ്റ് ജോര്‍ജ്, ഷാജന്‍ ഇല്ലിമൂട്ടില്‍, ജോസഫ്, രഞ്ജിത്ത് കുറുപ്പ്, അജി വട്ടത്തറ, ബ്രിട്ടോ അടിച്ചില്‍, ജെറിന്‍ ജോര്‍ജ് മാത്യു വര്‍ഗീസ്‌, വര്‍ഗീസ്‌ വിതയത്തില്‍ എന്നിവരടങ്ങിയ കമ്മറ്റിയാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍