+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാഞ്ചസ്റ്ററിൽ എംഎംസിഎ ഓണാഘോഷവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു

മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) ഓണാഘോഷവും കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി നടത്തിയ ചാരിറ്റി സംഗീത സായാഹ്ന പരിപാടിയും വൻ വിജയമായി. സാധാരണ വലിയ ആഘോഷമായി സംഘടി
മാഞ്ചസ്റ്ററിൽ എംഎംസിഎ  ഓണാഘോഷവും സംഗീത സായാഹ്നവും സംഘടിപ്പിച്ചു
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷൻ (എംഎംസിഎ) ഓണാഘോഷവും കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി നടത്തിയ ചാരിറ്റി സംഗീത സായാഹ്ന പരിപാടിയും വൻ വിജയമായി.

സാധാരണ വലിയ ആഘോഷമായി സംഘടിപ്പിക്കാറുള്ള ഓണാഘോഷ പരിപാടികൾ തികച്ചും ലളിതമായിട്ടാണ് ഇത്തവണ സംഘടിപ്പിച്ചത്‌. ഓണസദ്യയിൽ ഏകദേശം അഞ്ഞൂറോളം പേർ സംബന്ധിച്ചു.

കേരളത്തിലെ പ്രളയദുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്, അസോസിയേഷന്‍റെ ഒരു വർഷം നീണ്ടു നിൽക്കുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും പൊതുയോഗവും യുകെ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ഡോ.അനൂജ് മാത്യു നിർവഹിച്ചു. എംഎംസിഎ പ്രസിഡന്‍റ് അലക്സ് വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിച്ച ചടങ്ങിൽ യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, മൈക്ക് കേയിൽ എംപി., മാഞ്ചസ്റ്റർ സിറ്റി കൗൺസിലർമാരായ എഡി ന്യൂമാൻ, ബ്രയാൻ. ഒ. നീൽ, മുൻ പ്രസിഡന്‍റുമാരായ റെജി മടത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

മുൻ പ്രസിഡന്‍റുമാരെ യോഗത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
ജിസിഎസ്ഇ പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ അഭിഷേക് അലക്സ്, ജിക്കു ജെയിൻ, ഓസ്റ്റിൻ ഷിജു, ഷാരോൺ മനോജ് എന്നിവർക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു. ജോയിന്‍റ് സെക്രട്ടറി സജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

എംഎംസിഎ വിമൻസ് അവതരിപ്പിച്ച തിരുവാതിരയോടെ ആരംഭിച്ച കലാ പരിപാടികളിൽ എംഎംസിഎ ഡാൻസ് സ്കൂളിലെ കുട്ടികളും മറ്റ് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിത്യസ്തമായ കലാ പ്രകടനങ്ങൾ അരങ്ങേറി. ഡാൻസ് ടീച്ചർ ദിവ്യ രഞ്ജിത്ത്, കൾച്ചറൽ കോഓർഡിനേറ്റർ ലിസി എബ്രഹാം എന്നിവർ കലാ പരിപാടികൾക്ക് നേതൃത്വം നൽകി.

വൈകുന്നേരം 5 ന് ആരംഭിച്ച ചാരിറ്റി സംഗീത സായാഹ്നത്തിന് ഗായകരായ രഞ്ജിത്ത് ഗണേഷ്, ഷാജു ഉതുപ്പ്, ബെന്നി ജോസഫ്, റോയ് മാത്യു, ഷിബു ബോൾട്ടൻ, മിന്‍റോ ആന്‍റണി, പ്രീതാ മിന്‍റോ, സനൽ ജോൺ, ജയൻ ജോൺ, ഷാജി കല്ലടാന്തിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

സാബു ചാക്കോ, ഹരികുമാർ പി.കെ, റോയ് ജോർജ്, ആഷൻ പോൾ, ബിജു.പി.മാണി, ജോബി മാത്യു, ജോബി തോമസ്, മോനച്ചൻ ആന്‍റണി, കുര്യാക്കോസ് ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച ഏവർക്കും. സെക്രട്ടറി ജനീഷ് കുരുവിള നന്ദി പറഞ്ഞു.