+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന്‍റെ വിളംബരമായി ആവേശം തീര്‍ത്ത് തീം സോംഗ് പുറത്തിറങ്ങി

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിൾ കലോത്സവത്തിന്‍റെ തീം സോംഗ് പുറത്തിറങ്ങി. ബര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ തീം സോംഗ് പ്രക
ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിള്‍ കലോത്സവത്തിന്‍റെ വിളംബരമായി ആവേശം തീര്‍ത്ത് തീം സോംഗ് പുറത്തിറങ്ങി
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബൈബിൾ കലോത്സവത്തിന്‍റെ തീം സോംഗ് പുറത്തിറങ്ങി. ബര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ തീം സോംഗ് പ്രകാശനം ചെയ്തു.

എല്ലാവര്‍ഷത്തേയ്ക്കുമായി ഒരു മനോഹരമായ തീം സോങ്ങാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഫാ സെബാസ്റ്റ്യന്‍ ചാമക്കാലയുടെ വരികൾക്ക് ബിജു കൊച്ചു തെള്ളിയിൽ സംഗീത സംവിധാനം നിര്‍വഹിച്ച തീം സോംഗ് സുപ്രസിദ്ധ ഗായകൻ അഭിജിത് കൊല്ലമാണ് ആലപിച്ചിരിക്കുന്നത്.

ബൈബിള്‍ കലോത്സവത്തിന്‍റെ മഹത്വവും പ്രാധാന്യവും വിളിച്ചോതുന്നതാണ് ഇതിലെ വരികള്‍. ദൈവ വചനം കലാരൂപത്തിലൂടെ കാണികളിലേക്കെത്തിക്കുന്ന ആ മഹനീയ മുഹൂര്‍ത്തത്തിലേക്ക് ഇനി ഏതാനും ദിവസം മാത്രം. ഇതിന്‍റെ ആവേശ തുടിപ്പുകള്‍ക്ക് താളമായി പുറത്തിറങ്ങിയ ഈ തീം സോംഗ്.

രണ്ടാമത് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ രൂപതാ ബൈബിൾ കലോത്സവം നവംബര്‍ പത്തിന് ബ്രിസ്റ്റോള്‍ ഗ്രീന്‍വേ സെന്‍ററിലാണ് അരങ്ങേറുക. ഇതിന്‍റെ ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.