+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിമ്മി ജോർജ് മൂലക്കാട്ടിന്‍റെ സംസ്കാരം ഒക്ടോബർ 5 ന് മൈൻസിൽ

മൈൻസ്: ജർമനിയിൽ നിര്യാതനായ മൂലക്കാട്ട് ജിമ്മി ജോർജിന്‍റെ (41) സംസ്കാരം ഒക്ടോബർ 5 ന് (വെള്ളി) രാവിലെ 8 ന് മൈൻസിലെ സെന്‍റ് പംക്രാസിയൂസ് പള്ളിയിലെ ((Bergstrasse 22, 55129 Mainz ) ശുശ്രൂഷകൾക്കുശേഷം 10
ജിമ്മി ജോർജ് മൂലക്കാട്ടിന്‍റെ സംസ്കാരം ഒക്ടോബർ 5 ന് മൈൻസിൽ
മൈൻസ്: ജർമനിയിൽ നിര്യാതനായ മൂലക്കാട്ട് ജിമ്മി ജോർജിന്‍റെ (41) സംസ്കാരം ഒക്ടോബർ 5 ന് (വെള്ളി) രാവിലെ 8 ന് മൈൻസിലെ സെന്‍റ് പംക്രാസിയൂസ് പള്ളിയിലെ ((Bergstrasse 22, 55129 Mainz ) ശുശ്രൂഷകൾക്കുശേഷം 10 ന് സെമിത്തേരിയിൽ നടക്കും. പരേതന് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും.

മുൻ ജർമൻ മലയാളികളായ ചങ്ങനാശേരി (വലിയകുളം) സ്വദേശി മൂലക്കാട്ട് ജോർജിന്‍റെയും അന്നക്കുട്ടിയുടെയും മകനാണ് ജിമ്മി. മുൻ ജർമൻ മലയാളികളായ അടൂർ സ്വദേശി ചുണ്ടമണ്ണിൽ ജോയി - ഡയ്സി ദന്പതികളുടെ മകൾ ദീപയാണ് ഭാര്യ. മകൾ: അമേലിയ (അമ്മു).
ജൂഡി, ജൂണി, ജെന്നി എന്നിവർ സഹോദരങ്ങളാണ്.

വീസ്ബാഡൻ ഇന്ത്യൻ അസോസിയേഷന്‍റെ നിലവിലെ സെക്രട്ടറിയും അസോസിയേഷന്‍റെ സജീവ പ്രവർത്തകനുമായ ജിമ്മിയുടെ ആകസ്മിക വേർപാടിൽ മൈൻസ് വീസ്ബാഡൻ അസോസിയേഷൻ പ്രസിഡന്‍റ് മത്തായി കുഞ്ഞുകുട്ടിയും ഭാരവാഹികളും ഫ്രാങ്ക്ഫർട്ട് കേരള സമാജവും അനുശോചിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ