+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈസ്റ്റ് ആംഗ്ലിയ റീജൺ കലാമേള ഒക്ടോബർ ആറിന്

ലണ്ടൻ: യുക്മയുടെ പ്രമുഖ റീജണായ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ 2018 ലെ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്‍റ് ബാബു മങ്കുഴിയിൽ അറിയിച്ചു. ബാസിൽഡൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന ക
ഈസ്റ്റ് ആംഗ്ലിയ റീജൺ കലാമേള ഒക്ടോബർ ആറിന്
ലണ്ടൻ: യുക്മയുടെ പ്രമുഖ റീജണായ ഈസ്റ്റ് ആംഗ്ലിയ റീജണിന്‍റെ 2018 ലെ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി പ്രസിഡന്‍റ് ബാബു മങ്കുഴിയിൽ അറിയിച്ചു. ബാസിൽഡൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കാമേള ഒക്ടോബർ 6 ന് ബാസിൽഡണിലെ ദി ജെയിംസ് ഹോൺസ്‌ബി സ്കൂളിൽ അരങ്ങേറും.

പൊതു സമ്മേളനം യുക്മ മുൻ ദേശീയ അധ്യക്ഷൻ അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ ഉദ്ഘാടനം ചെയ്യും. യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് സുജു ജോസഫ് മുഖ്യാതിഥി ആയിരിക്കും. റീജൺ പ്രസിഡന്‍റ് ബാബു മങ്കുഴിയിൽ അധ്യക്ഷത വഹിക്കും. യുക്മ ദേശീയ ജോയിന്‍റ് സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, കലാമേള കൺവീനർ കുഞ്ഞുമോൻ ജോബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

മൂന്നു വേദികളിലായി നടക്കുന്ന മത്സരങ്ങൾക്ക് പങ്കെടുക്കുന്നവർ പേരുകൾ സെപ്റ്റംബർ 30 നകം രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ജോജോ തെരുവൻ അറിയിച്ചു. ചിട്ടയായ പരിശീലനത്തിന് ശേഷം അംഗ അസോസിയേഷനുകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾ കാഴ്ച്ചവയ്ക്കുന്ന കലാപ്രകടനങ്ങൾ നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായിരിക്കും. നാഷണൽ കാലമേളയുടെ നിയമാവലി പാലിച്ചു നടക്കുന്ന കലാമേളയുടെ വിജയത്തിനായി കുഞ്ഞുമോൻ ജോബിന്‍റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ആണ് ഒരുക്കിയിട്ടുള്ളത്.

വിവരങ്ങൾക്ക് : റീജിയൻ സെക്രട്ടറി ജോജോ തെരുവാനുമായി ( 07753329563 )

റിപ്പോർട്ട്: റജി നന്തിക്കാട്ട്