സന്ദർലാൻഡ് : പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുനാളിന്റെ ആഘോഷങ്ങൾക്ക് അവധികൊടുത്ത് ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വി. അൽഫോൻസാമ്മയുടെ തിരുനാൾ സന്ദർലാൻഡ് സെ. ജോസെഫ്സ് ദേവാലയത്തിൽ സെപ്റ്റംബർ 22 ശനിയാഴ്ച ഭക്തിനിർഭരമായ പരിപാടികളോടെ തുടക്കമാകുന്നു.
രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാർമികത്വം വഹിക്കും. രൂപതയിലെ മറ്റു വൈദീകരും സഹകാർമികരാകും, തുടർന്നു നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തിൽ ഭാരതത്തിന്റെ സാംസ്കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും പ്രതിബലിക്കും.
സെപ്റ്റംബർ 13 വ്യാഴാഴ്ച ഏഴിനു കൊടിയേറ്റത്തോടെ ആരംഭിച്ച ഒൻപതുദിവസം നീണ്ടുനിന്ന നോവേനയ്ക്കും വിശുദ്ധ കുർബാനക്കും ഫാമിലി യുണിറ്റ് അംഗങ്ങൾ നേതൃത്വം നൽകി. നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആൽമീയ കൂട്ടായ്മയിലേക്ക് എല്ലവരെയും തിരുനാൾ കമ്മിറ്റിയും സീറോ മലബാർ ചാപ്ലയിൻ ഫാ. സജി തോട്ടത്തിലും പ്രാർത്ഥനയോടെ സ്വാഗതം ചെയ്യുന്നു.
Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP
റിപ്പോർട്ട്: മാത്യു ജോസഫ്