വിയന്ന: മലയാളി സ്പോർട്ട് സംഘടനയായ ഇൻഡോ ഓസ്ട്രിയൻ സ്പോർട്സ് ക്ലബിന്റെ (ഐഎഎസ്സി വിയന്ന) ഇരുപതാമത്തെ ജൂബിലി വർഷത്തോടനുബന്ധിച്ച് രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കും. റുണ്ട്ഹാളെ ആൾട്ടർലായിൽ നവംബർ 3 ശനിയാഴ്ച 12 മുതൽ മത്സരങ്ങൾ ആരംഭിക്കും. ക്ലബിന്റെ ഇരുപതാമത് വാർഷികവും അതോടൊപ്പം ആഘോഷിക്കും.
രണ്ടാം തലമുറയിൽപ്പെട്ട യുവജനങ്ങളും മുതിർന്ന തലമുറയിലെ കളിക്കാരും ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ മൂന്നു വിഭാഗങ്ങളിലായി ടൂർണമെന്റിൽ പങ്കെടുക്കും. വിയന്നയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ടൂർണമെന്റിലേയ്ക്ക് ഭാരവാഹികൾ സ്വാഗതം ചെയ്തു.
കൂടുതൽ വിവരങ്ങൾക്ക്:
പാപ്പച്ചൻ: 069918115230, സജി: 069909082976, ആന്റോണ്‍ ടോം: 069917246313
റിപ്പോർട്ട്: ജോബി ആന്റണി