ബുക്കാറസ്റ്റ്: ഇസ്റ്റേണ്‍ യൂറോപ്യൻ പര്യടനത്തിന്റെ അവസാനഘട്ടത്തിൽ ഇന്ത്യൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു റൊമാനിയയിലെത്തി. ബുധനാഴ്ച വൈകിട്ട് രാജ്യതലസ്ഥാനമായ ബുക്കാറസ്റ്റിൽ വിമാനമിറങ്ങിയ ഉപരാഷ്ട്രപതിയെയും സംഘത്തെയും റൊമേനിയൻ ഉപപ്രധാനമന്ത്രി അന ബിർഷാൽ, റൊമേനിയിലെ ഇന്ത്യൻ അംബാസഡർ തംഗലുര ദാർലോംഗ് എന്നിവർ സ്വീകരിച്ചു.
ഈ മാസം 20 വരെയാണ് നായിഡു റൊമാനിയയിൽ തങ്ങുക. കൂടാതെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള ചർച്ചകളാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. റൊമാനിയയുടെ ശതാബ്ദി വർഷ ആഘോഷത്തിലും ഇന്ത്യ - റൊമാനിയ ബന്ധത്തിന്റെ എഴുപതാം വാർഷികാഘോഷത്തിലും അദ്ദേഹം പങ്കെടുത്തു.
റൊമാനിയൻ പ്രസിഡന്റ് ക്ലോസ് അയോഹാനിസുമായി നായിഡു കൂടിക്കാഴ്ച നടത്തും. റൊമാനിയൻ പാർലമെന്റിനെയും അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്ത്യ-റൊമാനിയ ബിസിനസ് ഫോറം യോഗത്തിലും സംബന്ധിയ്ക്കുന്നതോടൊപ്പം ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
മാൾട്ട സന്ദർശിച്ച് വെങ്കയ്യ നായിഡു മാൾട്ട പ്രസിഡന്റ് മേരി ലൂയി കോലെയ്റോ പ്രേസയുമായി ചർച്ച നടത്തിയ ശേഷമാണ് റൊമാനിയയിലെത്തിയത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ