സ്റ്റഫോർഡ്: സുവിശേഷത്തിന്റെ വളർച്ചയാണ് സഭയുടെ വളർച്ചയെന്നും ഈശോയെക്കുറിച്ച് പറയുന്നതിലാവണം ഓരോ ക്രിസ്ത്യാനിയും സന്തോഷിക്കേണ്ടണ്ടതെന്നും തലശേരി അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. സ്റ്റഫോർഡിലെ സ്റ്റോണ്‍ ഹൗസിൽ നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വൈദിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ക്ലാസ് നയിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പാംപ്ലാനി മുഖ്യ കാർമ്മികത്വം വഹിച്ചു. രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ, പ്രോട്ടോ സിഞ്ചല്ലൂസ് റവ. ഡോ. തോമസ് പാറയടിയിൽ എംഎസ്ടി., വികാരി ജനറാളൻമാരായ റവ. ഫാ. സജിമോൻ മലയിൽപുത്തൻപുരയിൽ, റവ. ഡോ. മാത്യു ചൂരപ്പൊയ്കയിൽ, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ സഹകാർമ്മികത്വം വഹിച്ചു. രൂപതയുടെ വരുംവർഷങ്ങളിലേക്കുള്ള അജപാലനപദ്ധതികൾക്ക് രൂപം നൽകുകയും നയപരിപാടികൾ ആവിശ്കരിക്കുകയുമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
റിപ്പോർട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്