ഡബ്ലിൻ: കേരളത്തിലെ പ്രശസ്ത സാമൂഹിക ചിന്തകനും ശാസ്ത്ര പ്രചാരകനുമായ ഡോ. സി വിശ്വനാഥന്റെ പ്രഭാഷണം സെപ്റ്റംബർ 19 വ്യാഴാഴ്ച വൈകുന്നേരം 6 മുതൽ താലയിൽ സ്പൈസ് ബസാർ ഹാളിൽ നടക്കപ്പെടും. ’സാംസ്കാരിക ഏകീകരണം, പ്രവാസിയുടെ ആശങ്കകൾ’ എന്ന വിഷയത്തെ അധികരിച്ചാണ് അദ്ദേഹത്തിന്റെ പ്രഭാഷണം. എസൻസ് അയർലൻഡാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസികളായി എത്തുന്ന സമൂഹങ്ങൾ നേരിടുന്ന സാംസ്കാരിക വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ആധികാരികമായി സംഭാഷണവും ചർച്ചകളുമാണ് ലക്ഷ്യം വയ്ക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പല ധാരണകളെയും ശാസ്ത്രീയ വീക്ഷണത്തിലൂടെ ഇഴകീറി പരിശോധിച്ചു വ്യക്തമാക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുള്ള വയാണ്. വേദങ്ങൾ, യാഗങ്ങൾ, യോഗ, ധ്യാനം, ഹോമിയോപ്പതി, എന്നിവയിലെ അശാസ്ത്രീയതകൾ തുറന്നുകാട്ടുന്ന പ്രഭാഷണങ്ങൾ മലയാളികൾക്ക് വളരെ പരിചിതമാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0872263917, 0879289885, 0876521572