വാലെറ്റ: ഇന്ത്യൻ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ മാൾട്ട സന്ദർശനത്തിനിടെ മൂന്ന് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പുവച്ചു. മാൾട്ട പ്രസിഡന്റ് മേരി ലൂയി കോലീറോയുമായി നായിഡു ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക എന്നതായിരുന്നു പ്രധാന അജൻഡ.
കഴിഞ്ഞ 28 വർഷത്തിനിടെ മാൾട്ട സന്ദർശിക്കുന്ന ആദ്യത്തെ മുതിർന്ന ഇന്ത്യൻ നേതാവാണ് വെങ്കയ്യ നായിഡു. ഇരുരാജ്യങ്ങളുടെയും ഫോറിൻ സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പരസ്പര സഹകരണം, മാരിടൈം, ടൂറിസം രംഗങ്ങളിലെ സഹകരണം എന്നീ വിഷയങ്ങളിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ