ഫ്രാങ്ക്ഫർട്ട്: യൂറോപ്യൻ യൂണിയന്റെ പൊതുകറൻസിയായ യൂറോയുടെ പുതിയ കറൻസികളുടെ പ്രദർശനം ഇയു ബാങ്ക് ആസ്ഥാനമായ ഫ്രാങ്ക്ഫർട്ടിൽ നടന്നു. 2019 മേയ് അവസാനം മുതൽ പുതിയ നോട്ടുകൾ വിപണിയിലെത്തും. പുതുതായി പുറത്തിറക്കാനിരിക്കുന്ന 100, 200 യൂറോ കറൻസി നോട്ടുകളുടെ ഡിസൈനാണ് ഇപ്പോൾ പുറത്തുവിട്ടത്.
വ്യാജൻ നിർമിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്ന തരത്തിലുള്ള സുരക്ഷാ സജ്ജീകരണങ്ങളാണ് രണ്ടു നോട്ടുകളിലും ഒരുക്കിയിട്ടുള്ളത്. നിലവിലുള്ള നോട്ടുകളെക്കാൾ ചെറുതായിരിക്കും പുതിയവ. പേഴ്സിൽ കൂടുതൽ ഒതുങ്ങിയിരിക്കുന്ന തരത്തിലാണ് ഡിസൈനെന്ന് യൂറോപ്യൻ സെൻട്രൽ ബാങ്ക്. നോട്ട് മേധാവി ഈവ്സ് മേർഷ് അറിയിച്ചു.
കറൻസി വിപണിയിലെത്തും മുൻപ് പത്തു ലക്ഷത്തിലേറെ കാഷ് മെഷീനുകൾ പുതിയ നോട്ടുകൾക്ക് അനുസൃതമായി പരിഷ്കരിക്കേണ്ടി വരും. ഇയു സോണിലെ 19 അംഗ രാജ്യങ്ങളിലാണ് പുതിയ നോട്ടുകൾ നിലവിൽ വരിക. അഞ്ഞൂറിന്റെ കറൻസി പൊതുവിപണിയിൽ നിന്നു പിൻവലിക്കും. ഇതിന്റെ തീയതി പിന്നീടു പ്രഖ്യാപിക്കും. നേരത്തെ അഞ്ഞൂറിന്റെ യൂറോ കറൻസി മൂലം വൻതോതിൽ കള്ളപ്പണ ഇടപാടുകൾ തെളിഞ്ഞിരുന്നു. അന്താരാഷ്ട്ര തലത്തിൽ വ്യാജ യൂറോ കറൻസികൾ പ്രചരിക്കുന്നത് തടയിടാനാണ് 2013 മുതൽ യൂറോയുടെ രണ്ടാമത്തെ എഡീഷനുകൾ പുറത്തിറക്കുന്നത്. നിലവിൽ അഞ്ച് ,പത്ത്, ഇരുപത്, അൻപത് എന്നീ യൂറോ കറൻസികളുടെ പുതിയ എഡീഷനുകൾ ഇറങ്ങിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ